"മരിക്കുമ്പോൾ ത്രിവർണപതാക പുതച്ച് കിടക്കണമെന്ന് ആഗ്രഹം"; കോൺഗ്രസ് പ്രവേശനം ആവശ്യപ്പെട്ട് പത്മിനി തോമസ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി

ബിജെപിയിൽ പോയത് തൻ്റെ എടുത്തുചാട്ടമായിപ്പോയെന്നും സ്വന്തം കുടുംബമായ കോൺഗ്രസിലേക്ക് തിരിച്ചുവരികയാണെന്നും പത്മിനി തോമസ് പ്രതികരിച്ചു.
Padmini Thomas met with Sunny Joseph to request entry into the Congress party
കോൺഗ്രസ് പ്രവേശനം ആവശ്യപ്പെട്ട് പത്മിനി തോമസ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി
Published on: 
Updated on: 

തിരുവനന്തപുരം: ബിജെപി വിട്ട മുൻ അത്‌ലറ്റും കേരള സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയുമായ പത്മിനി തോമസ് തിരുവനന്തപുരത്തെ ഇന്ദിരാഭവനിലെത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പ്രവേശനം ആവശ്യപ്പെട്ട് കത്തു നൽകി. ബിജെപിയിൽ പോയത് തൻ്റെ എടുത്തുചാട്ടമായിപ്പോയെന്നും സ്വന്തം കുടുംബമായ കോൺഗ്രസിലേക്ക് തിരിച്ചുവരികയാണെന്നും പത്മിനി തോമസ് പ്രതികരിച്ചു.

ബിജെപിയിലേക്ക് പോയ തെറ്റ് തിരുത്തുകയാണ്. തിരികെ വരുന്നതിന് ഒരു ഡിമാൻ്റുമില്ലെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ കാണും. ബിജെപിയിലേക്ക് പോയത് ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിലാണെന്നും പത്മിനി തോമസ് പറഞ്ഞു.

Padmini Thomas met with Sunny Joseph to request entry into the Congress party
കൊലവിളി പ്രസംഗം; ടി ഐ മധുസൂദനനെതിരില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം

തനിക്ക് എല്ലാം നൽകിയത് കോൺഗ്രസാണ്. അർജുന അവാർഡ് കോൺഗ്രസ് ആണ് ശുപാർശ ചെയ്തത്. മരിക്കുമ്പോൾ ത്രിവർണ്ണപതാക പുതച്ച് ഉറങ്ങണമെന്ന് ആഗ്രഹം മാത്രമെന്നും അവർ വ്യക്തമാക്കി. അതേസമയം കൂടുതൽ പേർ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. പത്മജയുടെ കോൺഗ്രസ് പ്രവേശനവും പാർട്ടി ചർച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു.

2024 മാർച്ചിലാണ് പത്മിനി തോമസ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. എന്നാൽ പാർട്ടിയിൽ ചേരുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും കായിക-രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ലെന്നും ആരോപിച്ച് കഴിഞ്ഞദിവസമാണ് പത്മിനി ബിജെപിയിൽ നിന്ന് രാജിവെച്ചത്.

Padmini Thomas met with Sunny Joseph to request entry into the Congress party
കൂട്ടിരിപ്പുകാരില്ലാതെ രോഗികള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടതള്ളല്‍ പതിവാകുന്നു