പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

കരിമ്പുഴ സ്വദേശി ജിജോ മോഹൻ ആണ് മരിച്ചത്.
dengue fever
ജിജോ മോഹൻ, മരിച്ച വ്യക്തി
Published on
Updated on

പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കരിമ്പുഴ സ്വദേശി ജിജോ മോഹൻ ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. ജില്ലയിൽ നിലവിൽ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം മാത്രം 543 പേരാണ് ചികിത്സ തേടിയത്.

dengue fever
ഇടത് അധ്യാപക സംഘടനാ നേതാവിനെ എസ്എസ്എ ചെയർമാനാക്കാൻ നീക്കം; പ്രതിഷേധവുമായി ലീഗ് അധ്യാപക സംഘടന

കഴിഞ്ഞ ദിവസം കരിമ്പുഴയിൽ ഡെങ്കിപ്പനി ബാധിച്ച് 62കാരി മരിച്ചിരുന്നു. ജൂൺ 13ന് പട്ടാമ്പി സ്വദേശി 73കാരി മരിച്ചതും ഡെങ്കിപ്പനി ബാധിച്ചാണ് എന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം രണ്ടുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

News Malayalam 24x7
newsmalayalam.com