പരതൂർ സ്കൂൾ വെടിവെപ്പ്: കൂടുതൽ നടപടിക്ക് പൊലീസ്, തോക്ക് കൈവശം വെച്ച വീട്ടുകാർക്കെതിരെയും കേസെടുക്കാൻ നീക്കം

വിദ്യാർഥിയുടെ മാതാവിനെതിരെയും കേസെടുക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്
പരതൂർ സ്കൂൾ വെടിവെപ്പ്: കൂടുതൽ നടപടിക്ക് പൊലീസ്, തോക്ക് കൈവശം വെച്ച വീട്ടുകാർക്കെതിരെയും കേസെടുക്കാൻ നീക്കം
Published on: 
Updated on: 

പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പ് സംഭവത്തിൽ കൂടുതൽ നടപടികളുമായി പൊലീസ്. വിദ്യാർഥി ഉപയോഗിച്ച തോക്ക് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്ന് കണ്ടെത്തിയതോടെ തോക്ക് കൈവശം വെച്ച വീട്ടുകാർക്കെതിരെയും കേസെടുക്കാൻ പൊലീസ് നീക്കം തുടങ്ങി.

സ്കൂളിനുള്ളിൽ വിദ്യാർഥി വെടിയുതിർത്ത സംഭവത്തിൽ തോക്കിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ലൈസൻസില്ലാത്ത നാടൻ തോക്കാണ് വിദ്യാർഥിയുടെ കൈവശമുണ്ടായിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതോടെ തോക്ക് വീട്ടിൽ സൂക്ഷിച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

വിദ്യാർഥിയുടെ മാതാവിനെതിരെയും കേസെടുക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. തോക്ക് എങ്ങനെ വീട്ടിലെത്തി, ആരുടെ കൈവശമായിരുന്നു, വിദ്യാർഥിക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.

പരതൂർ സ്കൂൾ വെടിവെപ്പ്: കൂടുതൽ നടപടിക്ക് പൊലീസ്, തോക്ക് കൈവശം വെച്ച വീട്ടുകാർക്കെതിരെയും കേസെടുക്കാൻ നീക്കം
പരുതൂര്‍ സ്‌കൂളിലെ വെടിവെപ്പ്; വെടിയേറ്റത് എയര്‍ ഗണില്‍ നിന്ന്

അതേസമയം, വെടിയുതിർത്ത വിദ്യാർഥിയുടെ കുടുംബം ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കില്ലെന്നാണ് സൂചന. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടായേക്കും. സ്കൂൾ പരിസരത്ത് ഇത്തരമൊരു സംഭവം ഉണ്ടായ സാഹചര്യത്തിൽ സുരക്ഷാ വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

വിദ്യാർഥിയുടെ കൈവശം ലൈസൻസില്ലാത്ത തോക്ക് എങ്ങനെ എത്തിയെന്നതും സ്കൂളിനുള്ളിൽ വെടിയുതിർക്കാനുണ്ടായ സാഹചര്യമെന്തെന്നതുമാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും.