
കൊച്ചി: മോട്ടോർ വാഹന വകുപ്പിൻ്റെ പരിവാഹൻ സൈറ്റിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. യുപി സ്വദേശികളായ മൂന്ന് പേരെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. വാരണാസിയില്‍ നിന്നാണ് സംഘം പിടിയിലായത്.
പരിവാഹന്‍ സൈറ്റിന്റെ മറവില്‍ നടന്ന തട്ടിപ്പില്‍ 2700 ഓളം പേരാണ് ഇരയായത്. കേരളത്തിൽ നിന്ന് മാത്രം 500ഓളം തട്ടിപ്പുകളില്‍ നിന്നായി 45 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയത്.
പരിവാഹകൻ സൈറ്റിൻ്റെ പേരിൽ വാട്സാപ്പിൽ ലിങ്ക് അയച്ചു നൽകിയാണ് പ്രതികള്‍ പണം തട്ടിയിരുന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് ഇവർ പരിവാഹന്‍ സൈറ്റിന്റെ വിവരങ്ങള്‍ ശേഖരിച്ചത്. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യ സംഘമാണ് പിടിയിലായിരിക്കുന്നതെന്നാണ് സൂചന.