"എല്ലാം പാർട്ടി തീരുമാനിക്കും"; കണ്ണൂർ സീറ്റിനായുള്ള കടുംപിടുത്തത്തിൽ അയഞ്ഞ് കെ. സുധാകരൻ

കാപ്പാടൻ രമേശൻ അനുസ്മരണത്തിന് എത്തിയപ്പോഴാണ് സുധാകരൻ്റെ പ്രതികരണം.
"എല്ലാം പാർട്ടി തീരുമാനിക്കും"; കണ്ണൂർ സീറ്റിനായുള്ള കടുംപിടുത്തത്തിൽ അയഞ്ഞ് കെ. സുധാകരൻ
Published on
Updated on

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച എല്ലാ കാര്യവും പാർട്ടി തീരുമാനിക്കുമെന്ന് കെ. സുധാകരൻ. കാപ്പാടൻ രമേശൻ അനുസ്മരണത്തിന് എത്തിയപ്പോഴാണ് സുധാകരൻ്റെ പ്രതികരണം. കണ്ണൂർ സീറ്റിന് വേണ്ടിയുള്ള ആവശ്യം അനുയായികളും ശക്തമാക്കിയ സാഹചര്യത്തിലാണ് സുധാകരൻ്റെ പ്രതികരണം.

"എല്ലാം പാർട്ടി തീരുമാനിക്കും"; കണ്ണൂർ സീറ്റിനായുള്ള കടുംപിടുത്തത്തിൽ അയഞ്ഞ് കെ. സുധാകരൻ
ജി. സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല, പാർട്ടിയുടെ നിലപാട് തന്നെയാണ് എൻ്റേതും: വി.എ. അരുൺ കുമാർ

അന്തരിച്ച കോൺഗ്രസ് നേതാവ് കാപ്പാടൻ രമേശൻ്റെ കുടുംബത്തിന് നൽകുന്ന വീടിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുക്കാനാണ് സുധാകരൻ എത്തിയത്. വികാരാധീനനായാണ് സുധാകരൻ ചടങ്ങിൽ സംസാരിച്ചത്. താൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് കാപ്പാടൻ രമേശൻ കാരണമാണെന്ന് സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com