തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞുവീണു മരിച്ചു. കരക്കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ ആണ് മരിച്ചത്. കഠിനമായ നെഞ്ചുവേദന ഉണ്ടെന്ന് അറിയിച്ചിട്ടും രാജേഷിനെ ക്യൂവിൽ നിർത്തിയെന്നും പരാതിയിൽ പറയുന്നു.
വൈകീട്ട് ഏഴ് മണിയോടെയാണ് രാജേഷ് ആശുപത്രിയിൽ എത്തിയത്. നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും അധികൃതർ ആരും ശ്രദ്ധിച്ചില്ല. രാജേഷിൻ്റെ മരണത്തെ തുടർന്ന് ആശുപത്രിയിൽ നിരവധി പേർ പ്രതിഷേധിച്ചു.
ഗോഗി കുഴഞ്ഞുവീണ് മരിച്ചെന്ന പരാതി ഉയർന്നതോടെ മന്ത്രി കെ. മുരളീധരൻ വിഷയത്തിൽ ഇടപെട്ടു. അടിയന്തരമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി.
ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൻ്റെ കാരണം കണ്ടെത്തണം. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കർശന നടപടിയുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.