"പാഴ്സൽ നൽകിയില്ല", പോത്തൻകോട് പായസക്കട വാഹനം കൊണ്ട് ഇടിച്ച് തകർത്തു; പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ്

പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞതിനാണ് അമിത വേഗതയിൽ വാഹനം ഉപയോഗിച്ച് കട തകർത്തത്
"പാഴ്സൽ നൽകിയില്ല", പോത്തൻകോട് പായസക്കട വാഹനം കൊണ്ട് ഇടിച്ച് തകർത്തു; പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ്
Published on

തിരുവനന്തപുരം: പോത്തൻകോട് പാഴ്സൽ നൽകാത്തതിന് പായസക്കട ഇടിച്ചു തകർത്തു. പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞതിനാണ് അമിത വേഗതയിൽ വാഹനം ഉപയോഗിച്ച് കട തകർത്തത്. പോത്തൻകോട് ഫാർമേഴ്സ് ബാങ്കിന് സമീപമുള്ള പായസക്കടയാണ് തകർത്തത്. വൈകിട്ട് നാലരയോട് കൂടിയായിരുന്നു സംഭവം.

"പാഴ്സൽ നൽകിയില്ല", പോത്തൻകോട് പായസക്കട വാഹനം കൊണ്ട് ഇടിച്ച് തകർത്തു; പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ്
"ചാണ്ടി ഉമ്മനും അബിൻ വർക്കിയും ഞങ്ങളുടെ യുവത, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല"; പിന്തുണയുമായി ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം

പോത്തൻകോട് സ്വദേശി റസീനയുടേതാണ് സ്ഥാപനം. റസീനയുടെ മകൻ യാസീൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഇയാളെ പൊലീസ് ബന്ധപ്പെട്ടപ്പോൾ താൻ യൂത്ത് കോൺഗ്രസ് നേതാവാണെന്നും സ്റ്റേഷനിൽ വരാൻ സൗകര്യമില്ലെന്നുമാണ് മറുപടി നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com