പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാറിന് തീവയ്ക്കാൻ ശ്രമം

വീട്ടുകാർ അറിഞ്ഞതിന് പിന്നാലെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
payyannur V. Kunhikrishnan supporter's car attacked
Published on: 
Updated on: 

കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാറിന് തീവയ്ക്കാൻ ശ്രമം. ഇന്ന് പുലർച്ചെ ആയിരുന്നു ശ്രമം. വീട്ടുകാർ അറിഞ്ഞതിന് പിന്നാലെ അക്രമികൾ ഓടി രക്ഷപ്പെട്ടു. എരമം പേരൂലിലെ എം.കെ. നാരായണൻ്റെ കാറിന് തീവയ്ക്കാനാണ് ശ്രമിച്ചത്.

കാറിൻ്റെ പലയിടങ്ങളിലും തീയിടാൻ ശ്രമിച്ചതിൻ്റെ പാടുകൾ കാണാനുണ്ട്. ചുവന്ന നിറത്തിലുള്ള കാറിനുള്ളിലേക്ക് തീയിടാൻ ശ്രമിച്ച് പരാജയപ്പെട്ടതായാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് പ്രാഥമികമായി വ്യക്തമാകുന്നത്. ടയറിലെ ചില ഭാഗങ്ങളും ഉരുകിയ നിലയിലാണ്.

payyannur V. Kunhikrishnan supporter's car attacked
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്യേണ്ടി വന്നെന്ന് വി. കുഞ്ഞികൃഷ്ണൻ; സ്ഥലം ഉടമയ്ക്ക് സിപിഐഎമ്മിൻ്റെ ഭീഷണിയെന്ന് ആരോപണം
News Malayalam 24x7
newsmalayalam.com