ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍ അംഗപരിമിതരല്ല; 2017ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

ഭിന്നശേഷി നിർവചനം കേന്ദ്ര സർക്കാരിൻ്റെ പരിധിയിൽ വരുന്ന കാര്യമായതിനാലാണ് ഉത്തരവ് റദ്ദാക്കിയത്...
ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍
അംഗപരിമിതരല്ല; 2017ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ജന്മനാ ഗർഭപാത്രമില്ലാത്തവരെ അംഗപരിമിതരായി പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. 2017ലെ സർക്കാർ ഉത്തരവാണ് റദ്ദാക്കിയത്. ഭിന്നശേഷി നിർവചനം കേന്ദ്ര സർക്കാരിൻ്റെ പരിധിയിൽ വരുന്ന കാര്യമായതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഭിന്നശേഷി അവകാശ നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിൻ്റെ മുൻ ഉത്തരവെന്ന് കണ്ടെത്തി. മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടന്ന എല്ലാ നടപടികളും അസാധുവാക്കി.

ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളെ അംഗപരിമിതരുടെ ഗണത്തില്‍പ്പെടുത്താമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് 2017 നവംബര്‍ 18ന് ഇത്തരത്തിലുള്ള സ്ത്രീകളെ 50 ശതമാനം വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ പരിഗണിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു.

ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍
അംഗപരിമിതരല്ല; 2017ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി
"വീര്യം കുറഞ്ഞ മദ്യം പുതിയ കാറ്റഗറിയാക്കണം"; 2021ൽ ബക്കാർഡി കമ്പനി എം.വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എന്നാൽ, 2017 ഏപ്രില്‍ 19ന് നിലവില്‍ വന്ന കേന്ദ്ര ഭിന്നശേഷി നിയമത്തില്‍ 22 അംഗപരിമിതികള്‍ പറയുന്നുണ്ട്. ഇതില്‍ ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളെക്കുറിച്ച് പറയുന്നില്ലായിരുന്നു. നിര്‍ദിഷ്ട പട്ടികയില്‍ പുതിയതായി ഒരു വൈകല്യം ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനാകില്ല.

News Malayalam 24x7
newsmalayalam.com