പെരിങ്ങമല സഹകരണ സംഘം അഴിമതി; ബിജെപി നേതാവ് എസ്. സുരേഷ് 45 ലക്ഷം രൂപ തിരിച്ചടക്കണം

സഹകരണ ചട്ടം ലംഘിച്ച് ബിജെപി നേതാക്കള്‍ വായ്പയെടുക്കുകയായിരുന്നു
എസ്. സുരേഷ്
എസ്. സുരേഷ്
Published on
Updated on

തിരുവനന്തപുരം: പെരിങ്ങമല സഹകരണ സംഘം അഴിമതിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷിന് തിരിച്ചടി. സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണം. ഇതുസംബന്ധിച്ച സഹകരണ വകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലാണ് അഴിമതി നടന്നത്. സഹകരണ ചട്ടം ലംഘിച്ച് ബിജെപി നേതാക്കള്‍ വായ്പയെടുക്കുകയായിരുന്നു. എസ് സുരേഷ് ഉള്‍പ്പെടെ 16 പേരായിരുന്നു ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം.

എസ്. സുരേഷ്
നാല് വയസുകാരിയെ പൊള്ളിച്ച സംഭവം: "ഭക്ഷണം കൊടുത്തിട്ടും വിശപ്പെന്ന് പറഞ്ഞു, ഉപദ്രവിച്ചത് അനുസരണ പഠിപ്പിക്കാൻ"; അമ്മയുടെ ഞെട്ടിക്കുന്ന മൊഴി

നിയമം ലംഘിച്ച് വായ്പയെടുത്തുവെന്നാണ് ഭരണസമിതി അംഗങ്ങള്‍ക്കെതിരായ കണ്ടെത്തല്‍. ഇതിലൂടെ ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമാണുണ്ടായി. ബാങ്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പണം തിരിച്ചടക്കാനാണ് ഉത്തരവ്. ആര്‍എസ്എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖ് ജി. പത്മകുമാര്‍ ആയിരുന്നു പ്രസിഡന്റ്. ഇദ്ദേഹവും 46 ലക്ഷം രൂപ അടക്കണം.

എസ്. സുരേഷ്
"പ്രവാസികളടക്കം വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടും"; തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സിപിഐഎം സുപ്രീംകോടതിയിൽ

പതിനാറംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതം തിരിച്ചടക്കാനാണ് നിര്‍ദേശം. ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതം തിരിച്ചടക്കണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com