IMPACT | യങ് സ്കോളർ പരീക്ഷയ്ക്ക് അനുമതി നൽകിയത് മന്ത്രി അറിയാതെ; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി

വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വകുപ്പ് തല പരിശോധനയും ആരംഭിച്ചിട്ടുണ്ട്
n shamsudheen
Published on: 
Updated on: 

തിരുവന്തപുരം: കേരളത്തിലെ സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിൻ്റെ സ്കോളർഷിപ്പ് മത്സരത്തിന് അനുമതി നൽകിയത് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയാതെ. വകുപ്പ് മന്ത്രി അറിയാതെ യങ് സ്കോളർ എക്സാം എന്ന പേരിലാണ് സ്കോളർഷിപ്പ് പദ്ധതിക്ക് അനുമതി നൽകിയതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. വിവാദത്തിൽ മന്ത്രിയുടെ ഓഫീസ് വകുപ്പ് തല പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ലീഗിനെ പരിഹസിച്ച് എസ്.എഫ്.ഐ രംഗത്തെത്തി. പരിപാടിക്ക് അനുമതി നൽകിയത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞോയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ചോദിച്ചു. ലീഗ് പ്രവർത്തകർ മിണ്ടിയില്ലെങ്കിൽ കോഴിക്കോട്ടെ ഓഫീസിൽ സി.എച്ചിന് പകരം സവർക്കറുടെ ചിത്രം ഉയരുമെന്നും പി.എസ്. സഞ്ജീവ് പരിഹസിച്ചു.

നേരത്തെ, ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയത്. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി യംഗ് സ്കോളർ എക്സാം എന്ന പേരിലാണ് സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. ന്യൂസ് മലയാളമാണ് ഈ വാർത്ത ആദ്യം ജനങ്ങളിലേക്ക് എത്തിച്ചത്.

n shamsudheen
സംസ്ഥാനത്ത് ആർഎസ്എസ് പ്രസിദ്ധീകരണത്തിൻ്റെ സ്‌കോളർഷിപ്പ് മത്സരം സംഘടിപ്പിക്കാൻ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

പഠനസമയം നഷ്ടപ്പെടാതെയും ഫീസ് ഈടാക്കാതെയും മത്സരങ്ങൾ നടത്തണമെന്ന് നിർദേശം. ദേശീയ അധ്യാപക പരിഷത്ത് മയിൽപ്പീലി മാസികയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബാലഗോകുലത്തിൻ്റെ പ്രസിദ്ധീകരണമാണ് മയിൽപ്പീലി മാസിക.

സിനിമാ താരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ. ഇതാദ്യമായാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി എൻടിയുവിൻ്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് മത്സരം സംഘടിപ്പിക്കുന്നത്. സ്കൂൾ തലം, സബ് ജില്ലാ തലം, ജില്ലാ തലം, സംസ്ഥാന തലം എന്നിങ്ങനെ പരീക്ഷ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡിസംബറിൽ തൃശൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്നാണ് സംഘാടകർ അറിയിച്ചത്.

n shamsudheen
സിപിഐയുടെ മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന

മുൻ ഡിജിപി ജേക്കബ് തോമസ്, കേരള സർവകലാശാല വി.സി ഡോ. മോഹൻ കുന്നുമ്മേൽ, ഡോ. ജെ. പ്രമീളാ ദേവി, മുൻ കാലിക്കറ്റ് സർവകലാശാല വി.സി ഡോ. എം. അബ്ദുൾ സലാം, ഐഐടി ബോംബെയിലെ പ്രൊഫസർ കെ.ജി. സുരേഷ് എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരീക്ഷാ ബോർഡിൽ ടി. അനൂപ് കുമാർ, സി.കെ. ബാലകൃഷ്ണൻ, കെ.ജി. ഹരികുമാർ, ഡോ. പ്രവീൺ കുമാർ എന്നിവരുമുണ്ട്.