തിരുവനന്തപുരം: ശ്രീകാര്യത്ത് വളർത്തു നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥിനിക്ക് പരിക്ക്. പോങ്ങുമ്മൂട് സ്വദേശി അന്ന മരിയയ്ക്കാണ് നായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയോടെ സ്കൂൾ കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആക്രമണം. പ്രദേശവാസിയായ കബീർ എന്നയാളുടെ വീട്ടിൽ വളർത്തുന്ന ബെൽജിയം മാലിനോയിസ് എന്ന ഇനത്തിൽപ്പെട്ട നായയാണ് കടിച്ചത്.
കാലിൽ ഗുരുതരമായി കടിയേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായ്ക്കളെ കുടുംബം അലക്ഷ്യമായി അഴിച്ചുവിട്ടതായി നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ വിദ്യാർഥിനിയുടെ കുടുംബം ശ്രീകാര്യം പൊലീസിൽ പരാതി നൽകി. നായയുടെ ഉടമകളായ കബീർ, നയന എന്നിവർക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു