വിഴിഞ്ഞത്തെ നിക്ഷേപത്തിൽ ആശങ്ക പ്രകടിപ്പിച്ച് പിണറായി; എൽഡിഎഫിൻ്റെ ഭരണനേട്ടമെന്ന് ദേശാഭിമാനി

പിണറായി വിജയൻ ആശങ്ക ഉന്നയിച്ചതോടെ ഈ വാർത്ത ദേശാഭിമാനി വെബ്സൈറ്റിൽ നിന്ന് ഡിലീറ്റ് ചെയ്തു.
വിഴിഞ്ഞത്തെ നിക്ഷേപത്തിൽ ആശങ്ക പ്രകടിപ്പിച്ച് പിണറായി; എൽഡിഎഫിൻ്റെ ഭരണനേട്ടമെന്ന് ദേശാഭിമാനി
Published on
Updated on

തിരുവനന്തപുരം: വിഴിഞ്ഞത്ത് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി വൻ നിക്ഷേപം നടത്തിയതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, സർക്കാരിൻ്റെ ദീർഘവീക്ഷണത്തിൻ്റെ വിജയമെന്ന് വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി വെട്ടിൽ. വിദേശ നിക്ഷേപത്തിൽ എതിർവാദം ഉയർത്തിയതോടെയാണ് പാർട്ടി മുഖപത്രം വെട്ടിലായത്.

വിഴിഞ്ഞത്തെ നിക്ഷേപത്തിൽ ആശങ്ക പ്രകടിപ്പിച്ച് പിണറായി; എൽഡിഎഫിൻ്റെ ഭരണനേട്ടമെന്ന് ദേശാഭിമാനി
"സർക്കാരിൻ്റെ മുൻകൂർ അനുമതി ഇല്ല"; വിഴിഞ്ഞത്തെ അദാനി ഗ്രൂപ്പിൻ്റെ ഓഹരി കൈമാറ്റം വിവാദത്തിൽ

ഇന്നത്തെ ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് വിഴിഞ്ഞത്തെ വിദേശനിക്ഷേപം എൽഡിഎഫ് സർക്കാരിൻ്റെ നേട്ടമായി അവകാശപ്പെട്ട് കൊണ്ട് വാർത്ത നൽകിയത്. അതേസമയം, ഷിപ്പിങ് കുത്തകയുടെ നിക്ഷേപത്തിൽ പിണറായി വിജയൻ ആശങ്ക ഉന്നയിച്ചതോടെ ഈ വാർത്ത ദേശാഭിമാനി വെബ്സൈറ്റിൽ നിന്ന് ഡിലീറ്റ് ചെയ്തു.

വിഴിഞ്ഞത്തെ നിക്ഷേപത്തിൽ ആശങ്ക പ്രകടിപ്പിച്ച് പിണറായി; എൽഡിഎഫിൻ്റെ ഭരണനേട്ടമെന്ന് ദേശാഭിമാനി
അദാനി പോർട്ടും എംഎസ്‌സിയും കൈകോർക്കുന്നു; വിഴിഞ്ഞത്തേക്ക് ഇനി വിദേശ നിക്ഷേപം ഒഴുകും

വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിൻ്റെ ഓഹരി കൈമാറ്റം വൻ വിവാദത്തിലായി. ബഹുരാഷ്ട്ര ഭീമനായ എംഎസ്‌സിക്ക് സർക്കാരിൻ്റെ മുൻകൂർ അനുമതി ഇല്ലാതെയാണ് 49% ഓഹരി നൽകിയത്. 25%ന് മുകളിലുള്ള ഓഹരി കൈമാറ്റം ഉടമസ്ഥാവകാശ മാറ്റമായാണ് പരിഗണിക്കുക. കമ്പനി ഇതുവരെ സർക്കാരിന് അപേക്ഷ നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി.

വിഴിഞ്ഞത്തെ നിക്ഷേപത്തിൽ ആശങ്ക പ്രകടിപ്പിച്ച് പിണറായി; എൽഡിഎഫിൻ്റെ ഭരണനേട്ടമെന്ന് ദേശാഭിമാനി
'ശുചി മുറികളിൽ പണം ഒളിപ്പിച്ചു'; രാമക്ഷേത്ര തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

എല്ലാം ഒറ്റ കമ്പനി തീരുമാനിക്കുന്നത് അപകടകരമെന്ന് പിണറായി വിജയൻ സഭയിൽ പറഞ്ഞിരുന്നു. മത്സര ക്ഷമത കുറയുന്നത് വിഴിഞ്ഞത്തിന് തിരിച്ചടി ഉണ്ടാകും. പിണറായിയുടെ ആശങ്ക മുഖ്യമന്ത്രിയും ശരിവച്ചു. ദേശീയ സുരക്ഷയും മത്സര ക്ഷമതയും ഉറപ്പാക്കുമെന്നും പൊതു താൽപ്പര്യം സംരക്ഷിക്കുമെന്നും സതീശൻ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com