"എയിംസ് മുടക്കുന്നത് പിണറായി സർക്കാർ, സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്രത്തെ പഴിക്കുന്നു"; ന്യായീകരണവുമായി ബിജെപി

ബിജെപി എൻഡിഎ നേതൃത്വം നൽകുന്ന ഡബിൾ എഞ്ചിൻ സർക്കാരിലൂടെ മാത്രമേ കേരളത്തിൽ വികസനം കൊണ്ടുവരാൻ സാധിക്കൂ എന്നും പോസ്റ്റിലുണ്ട്.
"എയിംസ് മുടക്കുന്നത് പിണറായി സർക്കാർ, സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്രത്തെ പഴിക്കുന്നു";  ന്യായീകരണവുമായി ബിജെപി
Published on: 
Updated on: 

തിരുവനന്തപുരം: കേരളത്തിന് എയിംസ് ലഭിക്കാത്തതിന് കാരണം പിണറായി സർക്കാരിൻ്റെ വീഴ്ചയാണെന്ന് ബിജെപി. സോഷ്യൽ മീഡിയയിൽ പങ്കുവച്ചപോസ്റ്റിലൂടെയാണ് ബിജെപി ന്യായീകരണവുമായി രംഗത്തെത്തിയത്. മൂന്ന് നാല് സ്ഥലങ്ങൾ നിർദേശിക്കേണ്ടതുണ്ട്, എന്നാൽ ഒരു സ്ഥലം മാത്രമാണ് സർക്കാർ നിർദേശിച്ചത്. 200 ഏക്കറിന് പകരം, വെറും 151 ഏക്കറാണ് സർക്കാർ ലഭ്യമാക്കിയത്. നാലുവരി പാതയുള്ള റോഡ് കണക്ടിവിറ്റി വേണമെന്ന നിബന്ധനയും പാലിച്ചില്ല, എന്നും ബിജെപി പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

"എയിംസ് മുടക്കുന്നത് പിണറായി സർക്കാർ, സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്രത്തെ പഴിക്കുന്നു";  ന്യായീകരണവുമായി ബിജെപി
ബജറ്റിൽ എല്ലാവർഷവും നിരാശയാണ് ഫലം; കേന്ദ്രത്തിൽ നേതാക്കളെ കാണുമ്പോൾ ഇപ്പൊ കിട്ടും എന്ന മട്ടിലാണ് സംസാരം: പിണറായി വിജയൻ

പോസ്റ്റിൻ്റെ പൂർണരൂപം

*മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പിണറായി സർക്കാരിൻ്റെ വീഴ്ചയാണ് കേരളത്തിന് എയിംസ് ലഭിക്കാത്തതിന് പിന്നിൽ. സ്വന്തം കഴിവുകേട് മറയ്ക്കാനാണ് സംസ്ഥാനം കേന്ദ്രത്തെ പഴിചാരുന്നത്.

*സംസ്ഥാനം മൂന്ന് മുതൽ നാല് വരെ സ്ഥലങ്ങളാണ് നിർദ്ദേശിക്കേണ്ടത്. എന്നാൽ കേരളം നിർദ്ദേശിച്ചത് കിനാലൂരിലെ സ്ഥലം മാത്രം. ഏകദേശം 200 ഏക്കർ ഭൂമി വേണമെന്നിരിക്കെ കേരളം ലഭ്യമാക്കിയത് വെറും 151.58 ഏക്കർ മാത്രം.

*നാലുവരിപ്പാത വഴിയുള്ള റോഡ് കണക്റ്റിവിറ്റി ഉണ്ടാകണം എന്ന മാനദണ്ഡവും പാലിച്ചില്ല, ഇതിന് പുറമേയാണ് സ്ഥലത്ത് പ്രാദേശിക എതിർപ്പും

*ബിജെപി എൻഡിഎ നേതൃത്വം നൽകുന്ന ഡബിൾ എഞ്ചിൻ സർക്കാരിലൂടെ മാത്രമേ കേരളത്തിൽ വികസനം കൊണ്ടുവരാൻ സാധിക്കൂ.

Related Stories

മരുന്നു ക്ഷാമം രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം; സർക്കാർ പരാജയത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമെന്ന് പിണറായി വിജയന്‍
പിണറായി വിജയന്‍
Kerala is eagerly waiting to see what stance the government will take, says M.V
Binoy Vishwam criticizes Pinarayi Vijayan
News Malayalam 24x7
newsmalayalam.com