'ഞാന്‍ വരുന്നുവെന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ഇത്ര ബേജാറ്'; സിപിഐഎം നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി പി.കെ. ശശി

'കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല് തന്നെ' യാണെന്ന് പി.കെ. ശശി
പി.കെ. ശശി
പി.കെ. ശശി
Published on
Updated on

യു ഡി എഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പി.കെ. ശശി. സർക്കാർ പ്രതിനിധിയായി ശശിയെ ക്ഷണിച്ചതിൽ ഒരു വിഭാഗം സിപിഐഎം പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ടായിരുന്നു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല് പഴയ ബിലാൽ തന്നെ ആണെന്നും പറഞ്ഞ് സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെയായിരുന്നു ശശിയുടെ പ്രസംഗം.

പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടകനായ ചടങ്ങിലേക്കാണ് ശശിയെ മുഖ്യാതിഥിയായി നഗരസഭ ഭരണ സമിതിക്ഷണിച്ചത്. സജീവ ചുമതലകളില്‍ ഉണ്ടായിരുന്നപ്പോള്‍ വിളിക്കാതിരുന്നവര്‍ പാര്‍ട്ടി നടപടിക്ക് പിന്നാലെ വിളിക്കുന്നതില്‍ ദുരുദ്ദേശം ഉണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ഒരു വിഭാഗത്തിന്റെ വാദം.

ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവുമായി വലിയ പ്രശ്‌നങ്ങളാണ് കുറേക്കാലങ്ങളായി നിലനില്‍ക്കുന്നത്. പരിപാടിക്ക് എത്തിയ ശശിയെ ആവേശത്തോടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പിന്നാലെ സിപിഎമ്മിന്റെ ഒരു വിഭാഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ശശി ഉന്നയിച്ചു.

കൊച്ചി പഴയ കൊച്ചിയല്ല, എന്നാല്‍ ബിലാല് പഴയ ബിലാല്‍ തന്നെയെന്ന് പി.കെ ശശി പറഞ്ഞു.

അഴിമതിയെ ആരും പിന്തുണയ്ക്കാറില്ല പക്ഷെ മാലിന്യകൂമ്പാരത്തില്‍ കിടക്കുന്നവന്‍ മറ്റൊരാളുടെ വസ്ത്രത്തിലെ കറുത്തപുള്ളിയെ ചൂണ്ടിക്കാണിക്കുന്നത് മ്ലേച്ഛകരമാണെന്ന് പി കെ ശശി.

പി.കെ. ശശി
പെണ്‍കുട്ടിയുടെ പ്രണയം കാണാതിരിക്കാനാവില്ലെന്ന് കോടതി; കൊലക്കേസ് പ്രതിക്ക് വിവാഹത്തിന് പരോള്‍

ഉദ്ഘാടനപരിപാടിയില്‍ താന്‍ പങ്കെടുക്കാനെത്തുന്നുവെന്ന് കേട്ടപ്പോള്‍ ചില ആളുകള്‍ക്കെല്ലാം ബേജാറ്. എന്തിന് തന്നെ ഭയപ്പെടണം. താനൊരു ചെറിയ മനുഷ്യനാണ്. നല്ലത് ആരുചെയ്താലും അതിനെ പിന്തുണക്കാനുള്ള മനസുണ്ടാവണമെന്നും ശശി പറഞ്ഞു.

മണ്ണാര്‍ക്കാടുമായുള്ള തന്റെ ബന്ധം അറുത്താലും മുറിച്ചാലും പോകില്ലെന്നും ശശി പറഞ്ഞു.

പരിപാടിയില്‍ പി.കെ. ശശിയെ യുഡിഎഫ് നേതാക്കളും പ്രശംസിച്ചു. വെള്ള വസ്ത്രം ധരിച്ച് പരിപാടിക്ക് എത്തിയ പി.കെ. ശശിയെ വി.കെ. ശ്രീകണ്ഠന്‍ എംപിയും എന്‍. ഷംസുദ്ദീന്‍ എംഎല്‍എയും അഭിനന്ദിച്ചു. ശശിക്ക് വെള്ള ഷര്‍ട്ട് നന്നായി ചേരുന്നുണ്ടെന്നായിരുന്നു വി.കെ. ശ്രീകണ്ഠന്റെ പ്രശംസ. പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ശശി വെള്ള വസ്ത്രം ധരിച്ചതെന്നായിരുന്നു എന്‍. ഷംസുദ്ദീന്‍ പറഞ്ഞത്. വികസന വിഷയത്തില്‍ പി. കെ ശശിയുടെ പിന്തുണ ഉണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

മണ്ണാര്‍ക്കാട് നഗരസഭയ്ക്കുകീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനചടങ്ങിന് വെള്ള വസ്ത്രം ധരിച്ച് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പി.കെ ശശി എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com