

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ചിന് വഴങ്ങി പിഎസ്‌സി. ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനുമായി പിഎസ്‌സി അംഗങ്ങള്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. ഹൈക്കോടതിയില്‍ നിന്നുള്ള വിമര്‍ശനത്തിന് പിന്നാലെയാണ് പിഎസ്‌സിയുടെ മലക്കം മറച്ചില്‍.
മുതിര്‍ന്ന പിഎസ്‌സി അംഗങ്ങളായ ഡോ.എസ്. ശ്രീകുമാര്‍ എസ്.എ സെയിഫ് എന്നിവരോട് ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് എസ്‌ഐടി മേധാവി അജിതാ ബീഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണവുമായി സഹകരിക്കാണ് അംഗങ്ങളുടെ തീരുമാനം.
ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ടത്. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സര്‍ക്കാരിനോട് ചോദിച്ച ഹൈക്കോടതിപിഎസ്‌സിയും സര്‍ക്കാരും ഭായ് ഭായ് കളിച്ചാല്‍ ജനങ്ങള്‍ക്ക് സംശയം തോന്നുമെന്നും വിമര്‍ശിച്ചിരുന്നു.
ആസൂത്രണ ബോര്‍ഡ് പരീക്ഷ തട്ടിപ്പില്‍ ഗവര്‍ണറുടെ നീക്കവും ഹൈക്കോടതിയുടെ നിലപാടും ചര്‍ച്ച ചെയ്യുന്നതിനായി പിഎസ്‌സിയുടെ നിര്‍ണായകയോഗം ഇന്ന് നടക്കാനിരിക്കുകയാണ്. പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശുപാര്‍ശയെ നിയമപരമായി എങ്ങനെ നേരിടണമെന്ന് യോഗം ചര്‍ച്ച ചെയ്യും.
അതേസമയം, ആസൂത്രണ ബോര്‍ഡിന് പുറമേ ക്രമക്കേട് സംശയിക്കുന്ന മറ്റ് മൂന്ന് പരീക്ഷകളില്‍ കൂടി പ്രത്യേക അന്വേഷണസംഘം ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും.