ആസൂത്രണ ബോർഡ് പിഎസ്‌സി ക്രമക്കേട് അന്വേഷണത്തിലും അട്ടിമറി; മരവിപ്പിച്ച് പിഎസ്‌സി ചെയർമാൻ

വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണം മരവിപ്പിച്ചു.
Planning Board PSC irregularities investigation foiled
ആസൂത്രണ ബോർഡ് പിഎസ്‌സി ക്രമക്കേട് അന്വേഷണത്തിൽ അട്ടിമറി
Published on
Updated on

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിച്ച് കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ. അഭ്യന്തര വിജിലന്‍സ് അന്വേഷണം പിഎസ്‌സി ചെയര്‍മാന്‍ മരവിപ്പിച്ചു. പകരം പരീക്ഷാ കൺട്രോളറും പിഎ‌സ്‌സിയുടെ ഇൻ്റേണൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുമായ ബിനി കെ. എബ്രഹാമിന് അന്വേഷണ ചുമതല കൈമാറി ചെയർമാൻ എം.ആർ. ബൈജു ഉത്തരവിറക്കിയിട്ടുണ്ട്.

ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്കുള്ള നിയമന പരീക്ഷാ മൂല്യനിർണയത്തിൽ വന്‍ അട്ടിമറി നടന്നുവെന്നാണ് ആരോപണം. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. 228 ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് വഴിയാണെന്നും ആരോപണം ഉയർന്നു.

Planning Board PSC irregularities investigation foiled
​പട്ടികജാതി വികസന ഫണ്ടിൽ വൻ വീഴ്ച; ഇടതു സർക്കാർ മൂന്നുവർഷത്തിനിടെ പാഴാക്കിയത് 1702 കോടി രൂപ

ഉദ്യോഗാർഥികൾ അപേക്ഷ നൽകി ഉത്തരക്കടലാസിൻ്റെ പകർപ്പ് എടുത്തതോടെയാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടില്ലെന്നാണ് വിവരം. ആസൂത്രണ ബോര്‍ഡ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് എന്നീ തസ്തികകളിലെ പരീക്ഷാ ഫലത്തിലാണ് ക്രമക്കേട് നടന്നത്.

ഓൺ സ്ക്രീൻ മാർക്കിങ്ങിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. 2023 ജൂലൈ 13നായിരുന്നു പൊതുപ്രാഥമിക പരീക്ഷ നടന്നത്. 2025 മെയ് 31നാണ് പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

Planning Board PSC irregularities investigation foiled
നിലപാട് കടുപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ; കെഎസ്ആർടിസിക്ക് നൽകുന്ന ആനുപാതിക സാമ്പത്തിക സഹായം വേണമെന്ന് ആവശ്യം
News Malayalam 24x7
newsmalayalam.com