തിരുവനന്തപുരത്ത് പ്ലസ്‌ടു വിദ്യാർഥിക്ക് ക്രൂരമർദനം; പിന്നിൽ പ്ലസ്‌വൺ വിദ്യാർഥികളെന്ന് പരാതി

സ്കൂളിലെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിയെ പ്ലസ്‌വൺ വിദ്യാർഥികൾ കൂട്ടമായി വന്ന് മർദിച്ചത്.
Student
Published on
Updated on

തിരുവനന്തപുരം: പ്ലസ്‌ടു വിദ്യാർഥിയെ പ്ലസ്‌വൺ വിദ്യാർഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. കല്ലമ്പലത്തെ സ്വകാര്യ സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥിയായ മുഹമ്മദ് സെയ്ദലിക്കാണ് സഹപാഠികളുടെ മർദനമേറ്റത്. പ്ലസ്‌ടു കൊമേഴ്സ് വിദ്യാർഥിയായ മുഹമ്മദ് സെയ്ദലിയെ പ്ലസ്‌വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥികളാണ് മർദിച്ചത്.

Student
വയനാട്ടിൽ സ്കൂൾ ശുചിമുറിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം; അധ്യാപകർ അറിഞ്ഞത് ദൃശ്യങ്ങൾ പ്രചരിച്ചപ്പോൾ

കഴിഞ്ഞ മാസം 22ന് സ്കൂളിലെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സെയ്ദാലിയെ വിദ്യാർഥികൾ കൂട്ടമായെത്തി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ വിദ്യാർഥിയുടെ തോളെല്ലിനും കൈക്കും പൊട്ടലുണ്ട്. കഴുത്തിനും പരിക്കുണ്ട്. ആക്രമണത്തിന് പിന്നാലെ സെയ്ദാലിയുടെ മാതാവ് സ്കൂൾ അധികൃതർക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഒരു വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു.

Student
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം; മർദനമേറ്റത് കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com