"കേരളത്തിന് എൽഡിഎഫിനേയും യുഡിഎഫിനേയും മടുത്തു, വികസിത കേരളം യാഥാർഥ്യമാക്കാൻ ഒരേയൊരു ഓപ്ഷൻ ബിജെപി"

തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയത്തിൽ ആശംസകളുമായി പ്രധാനമന്ത്രി
നരേന്ദ്ര മോദി
നരേന്ദ്ര മോദി
Published on
Updated on

തിരുവനന്തപുരം: ചരിത്ര ജയത്തിൽ ബിജെപിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് മോദിയുടെ അഭിനന്ദനം. തിരുവനന്തപുരത്തെ വിജയം നിർണായകമാണെന്ന് മോദി എക്സിൽ കുറിച്ചു. യുഡിഎഫിനെയും എൽഡിഎഫിനെയും കേരളത്തിന് മടുത്തെന്നും സദ്ഭരണം പ്രതീക്ഷിക്കുന്നത് എൻഡിഎയിൽ നിന്നെന്നും മോദി കുറിച്ചു.

വികസിത കേരളം എന്ന ഹാഷ്‌ടാഗോടെയാണ് മോദിയുടെ എക്സ് പോസ്റ്റ്. മൂന്ന് കുറിപ്പുകൾ മോദി പങ്കുവച്ചു. "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി, എൻ‌ഡി‌എ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങൾക്ക് എന്റെ നന്ദി. കേരളത്തിന് യു‌ഡി‌എഫിനെയും എൽ‌ഡി‌എഫിനെയും മടുത്തു. നല്ല ഭരണം നൽകാനും എല്ലാവർക്കും അവസരങ്ങളൊരുക്കാനും, ഒരു വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഒരേയൊരു ഓപ്ഷനായി അവർ എൻ‌ഡി‌എയെ കാണുന്നു," മോദി കുറിച്ചു.

നരേന്ദ്ര മോദി
'നടപടി പ്രഹസനമോ?' കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലെത്തി വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അടുത്ത പോസ്റ്റ്. "നന്ദി തിരുവനന്തപുരം!തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻ‌ഡി‌എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ നമ്മുടെ പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കി, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകർക്കും നന്ദി. ഈ ഫലം യാഥാർഥ്യമാക്കാൻ സഹായിച്ച, അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ച, എല്ലാ ബിജെപി പ്രവർത്തകരെയും ഓർമിക്കേണ്ട ദിനമാണ് ഇന്ന്. നമ്മുടെ പ്രവർത്തകരാണ് നമ്മുടെ ശക്തി, അവരിൽ പാർട്ടിക്ക് അഭിമാനമുണ്ട്!," മോദി എക്സിൽ കുറിച്ചു.

നരേന്ദ്ര മോദി
ഒരേയൊരു സീറ്റിൽ പിടിച്ചത് ചരിത്ര വിജയം; തൃപ്പൂണിത്തുറ നഗരസഭ കയ്യടക്കി എൻഡിഎ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com