പിഎം ശ്രീ കരാർ റദ്ദാക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും ആണെന്ന് ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു. കരാറിൽ വിയോജിപ്പുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്ക് അറിയിക്കാം. ഡൽഹിയിൽ അധികാരപരിധിയിലുള്ള ഫോറത്തെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ട്. കരാർ നിബന്ധനകളിൽ മാറ്റം വരുത്താനും ഇരുകക്ഷികളുടെയും സമ്മതം വേണമെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ സമവായത്തിന് വഴിയൊരുങ്ങുന്നു. സിപിഐ സമ്മർദത്തിന് സിപിഐഎം വഴങ്ങുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കാൻ സെക്രട്ടറിയേറ്റിൽ ധാരണയിലെത്തിയിട്ടുണ്ട്. സിപിഐഎം ഇക്കാര്യം സിപിഐയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചർച്ച ഉടൻ നടക്കും.
ധാരണാപത്രത്തിൽ മരവിപ്പിക്കാൻ ധാരണയിലെത്തിയതിന് പിന്നാലെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കാനും തീരുമാനത്തിലെത്തിയിട്ടുണ്ട്. അവൈലബിൾ സെക്രട്ടേറിയറ്റിലാണ് തീരുമാനം.