പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കഴക്കൂട്ടത്തെ ലോഡ്ജിൽ

കഴിഞ്ഞ നാലാം തീയതി പൂജപ്പുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ്
പ്രതീകാത്മക ചിത്രം
Source: Social Media
Published on
Updated on

തിരുവനന്തപുരം: കഴക്കൂട്ടത്ത് പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂജപ്പുര സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയായിരുന്ന ആറാമട സ്വദേശി ശശികുമാറിനെയാണ് (61) മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാളെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടത്തും.

പ്രതീകാത്മക ചിത്രം
ആറംഗസംഘം കാറിലെത്തി മർദ്ദിച്ചു ; കൊയിലാണ്ടിയിൽ മുസ്ലീം ലീഗ് പ്രവർത്തകൻ പരിക്കേറ്റ് ആശുപത്രിയിൽ

ഈ മാസം പത്താം തീയതിയാണ് ശശികുമാർ ലോഡ്ജിൽ മുറിയെടുത്തത്. കഴിഞ്ഞ നാലാം തീയതി പൂജപ്പുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഇയാൾ. ഒളിവിൽ ആയിരുന്ന ശശികുമാർ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. ജാമ്യം ലഭിക്കാതെ വന്നതോടെ തൂങ്ങിമരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

പ്രതീകാത്മക ചിത്രം
മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍; വാർഷിക ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചുലക്ഷമായി ഉയര്‍ത്തി
News Malayalam 24x7
newsmalayalam.com