

തിരുവനന്തപുരം: എ.എ. റഹീമിന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പോസ്റ്റിട്ട സംഭവത്തിൽ രണ്ടുപേർക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്തു. എ എ റഹീം നൽകിയ പരാതിയിലാണ് നടപടി. ശ്രീകാന്ത് പള്ളിക്കത്തോട്, റിയാസ് തത്തോത്ത് എന്നിവരുടെ അക്കൗണ്ടുകൾക്കെതിരെയാണ് കേസ് എടുത്തത്.
ലഹരിവേട്ടയ്ക്കായി നടത്തുന്ന ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. ഓപ്പറേഷൻ തൂഫാനിൽ പിടിയിലായത് മുഴുവൻ ഡിവൈഎഫ്ഐ- സിപിഐഎം പ്രവർത്തകരാണ് എന്നും. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും എന്നും എ.എ. റഹീം പറഞ്ഞതരത്തിലാണ് പോസ്റ്ററുകൾ പ്രചരിപ്പിച്ചത്.