മലപ്പുറം: മാറാക്കര മരവട്ടത്ത് 14 വയസുകാരിയുടെ വിവാഹം നടത്താൻ നീക്കം. കഴിഞ്ഞ ദിവസമാണ് ഓൻപതാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടന്നത്. സംഭവത്തിൽ പ്രതിശ്രുത വരനും ബന്ധുക്കൾക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കാടാമ്പുഴ പൊലീസാണ് ഇവക്കെതിരെ കേസ് എടുത്തത്. കൂടാതെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത പത്തുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. പെൺകുട്ടിയെ മലപ്പുറം സ്നേഹിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പരിസരവാസികള്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഇന്നലെ വിവാഹ നിശ്ചയം നടക്കുന്നതറിഞ്ഞ് കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു.