നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടന് അനുകൂലമെന്ന് പൊലീസ്-ഇൻ്റലിജൻസ് റിപ്പോർട്ട്

അഞ്ച് പഞ്ചായത്തുകളിൽ ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു
Police intelligence report indicating Aryadan Shoukath will win Nilambur Byelection
ആര്യാടൻ ഷൗക്കത്ത് Source: Facebook/ Aryadan Shoukath
Published on

നിലമ്പൂർ ആര്യാടൻ അനുകൂലമെന്ന് പൊലീസ്-ഇൻ്റലിജൻസ് റിപ്പോർട്ട്. അഞ്ച് പഞ്ചായത്തുകളിൽ ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുമെന്നും നിലമ്പൂർ നഗരസഭയിലും, കരുളായി, അമരമ്പലം പഞ്ചായത്തിലും എൽഡിഎഫ് ലീഡ് ചെയ്യുമെന്നുമാണ് പൊലീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ആര്യാടൻ ഷൗക്കത്ത് 7500 ലേറെ വോട്ടിന് ജയിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നത്.

ജൂൺ 19നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 23 ഫലം പുറത്തുവരാൻ ഇരിക്കുന്നതിനിടെയാണ് പൊലീസ്-ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നത്. 75.27% പോളിങ്ങാണ് നിലമ്പൂരിൽ രേഖപ്പെടുത്തിയത്. കണക്കുകൾ കൂട്ടിയും കിഴിച്ചും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികളുള്ളത്. ഉയർന്ന പോളിങ് ശതമാനം ട്രെന്‍ഡിൻ്റെ സൂചനയെന്നാണ് മുന്നണികളുടെ അവകാശവാദം.

15000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുന്നത്. എന്നാൽ നേരിയ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്വാനാർഥി വിജയിക്കുമെന്നാണ് പ്രതീക്ഷയാണ് ഇടതു ക്യാംപ് പങ്കുവെയ്ക്കുന്നത്.

Police intelligence report indicating Aryadan Shoukath will win Nilambur Byelection
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: അന്തിമ പോളിങ് 75.27%; ട്രെന്‍ഡിന്റെ സൂചനയെന്ന് മുന്നണികള്‍

അമരമ്പലം ഒഴികെയുള്ള ആറ് പഞ്ചായത്തുകളിലും ലീഡ് നേടാനാകുമെന്നാണ് യുഡിഎഫിൻ്റെ വിലയിരുത്തൽ. അമരമ്പലം ഒഴികെയുള്ള ആറ് പഞ്ചായത്തുകളിലും ലീഡ് നേടാനാകുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. ലീഗിൻ്റെ ശക്തികേന്ദ്രമായ വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിലും കോൺഗ്രസ്‌ ആധിപത്യമുള്ള ചുങ്കത്തറയിലും വ്യക്തമായ ലീഡ് ഉണ്ടാകുമെന്നും അവകാശപ്പെടുന്നു.

ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായില്ലെന്നും എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നുമാണ് എം, സ്വരാജ് പറഞ്ഞത്. യുഡിഎഫ് സ്ഥാനാർഥിയോട് കോൺഗ്രസിലെ ഒരു വിഭാഗത്തിനുള്ള എതിർപ്പ് വോട്ടിൽ പ്രതിഫലിക്കുമെന്നാണ് എല്‍ഡിഎഫിൻ്റെ കണക്കുകൂട്ടല്‍. പാർട്ടി വോട്ടുകൾക്ക് പുറമെ 2000 ലധികം വോട്ടുകൾ വ്യക്തിപ്രഭാവത്തിലൂടെ എം. സ്വരാജ് നേടുമെന്നും വിലയിരുത്തപ്പെടുന്നു.

2025ലെ വോട്ടർ പട്ടിക പ്രകാരം 2,32,381 സമ്മതിദായകരാണ് നിലമ്പൂരിലുള്ളത്. അതിൽ 1,13,613 പുരുഷ വോട്ടർമാരും, 1,18,760 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്. എട്ട് ട്രാന്‍സ് ജെന്‍ഡേഴ്സും മണ്ഡലത്തിലുണ്ട്. 7,787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും, 324 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. ഹോംവോട്ടിങ്ങിന് അനുമതി ലഭിച്ച 1254 പേരുടെ വോട്ടെടുപ്പ് ജൂണ്‍ 16ന് പൂര്‍ത്തിയായിയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com