
ഗോവിന്ദച്ചാമി കരുത്തനായ വ്യക്തിയാണെന്നും അയാളെ സംബന്ധിച്ചിടത്തോലം അംഗപരിമിതനാണെന്നത് കുറ്റം കൃത്യങ്ങള്‍ ചെയ്യാനുള്ള ഒരു കുറവല്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ അഷ്‌റഫ് മണലാടി. തനിക്ക് തന്നെ ആറടി പൊക്കമുണ്ടെന്നും. അത്രയും കരുത്തുള്ള മൂന്നോ നാലോ പൊലീസുകാര്‍ വന്ന് ഗോവിന്ദച്ചാമിയുടെ കൈ പിടിച്ചൊതുക്കാന്‍ ശ്രമിക്കുമ്പാഴും സാധിക്കുന്നുണ്ടായിരുന്നില്ലെന്നും അഷ്‌റഫ് മണലാടി പറയുന്നു. അദ്ദേഹം ആദ്യം പിടികൂടിയ പൊലീസുകാരനാണ് അഷ്‌റഫ്.
'പ്രതി ചാടിപ്പോയെന്ന് പറഞ്ഞാല്‍ സുരക്ഷാ വീഴ്ച തന്നെയാണ് സംഭവിച്ചരിക്കുന്നത്. ഗോവിന്ദച്ചാമിയെ സംബന്ധിച്ചിടത്തോളം അംഗപരിമിതന്‍ എന്നത് അയാള്‍ക്ക് ഒരു കുറവല്ല. അങ്ങനെയാണ് അവന്റെ ആരോഗ്യനില. അയാളെ ആദ്യം പിടികൂടുമ്പോള്‍, എന്നെ പോലെ ആറടിയോളം പൊക്കമുള്ള മൂന്നോ നാലോ പൊലീസുകാര്‍ ചേര്‍ന്ന് അയാളുടെ പ്രശ്‌നമില്ലാത്ത കൈ പിടിച്ച് ഒതുക്കാന്‍ പോലും അന്ന് ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അത്രയും കരുത്തുള്ളയാളാണ് അയാള്‍. കുറ്റകൃത്യങ്ങള്‍ ചെയ്യാനും ജയില്‍ ചാടാനും ഒന്നും അയാള്‍ അംഗപരിമിതനെന്നത് അയാള്‍ക്ക് ഒരു കുറവല്ലെന്നും അഷ്‌റഫ് മണലാടി പറഞ്ഞു,' അഷ്‌റഫ് മണലാടി പറഞ്ഞു.
അതേസമയം ഗോവിന്ദച്ചാമിയെ കണ്ണൂര്‍ നഗര പ്രദേശങ്ങളില്‍ കണ്ടതായി ചില നാട്ടുകാര്‍ പറഞ്ഞു. ഗോവിന്ദച്ചാമിയെന്ന് വിളിച്ചപ്പോള്‍ ഓടി തൊട്ടടുത്ത മതില്‍ ചാടി രക്ഷപ്പെട്ടെന്നും അവര്‍ പറഞ്ഞു. ജയില്‍ ചാടുമ്പോള്‍ ധരിച്ചിരുന്നത് കറുത്ത ഷര്‍ട്ടും പാന്റുമായിരുന്നു. എന്നാല്‍ നാട്ടുകാര്‍ കാണുമ്പോള്‍ വെള്ളയില്‍ കള്ളികളുള്ള ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നതെന്നാണ് വിവരം.
അതേസമയം ഗോവിന്ദച്ചാമി കഴിഞ്ഞ കുറച്ചു നാളുകളായി അസ്വാഭാവികമായി പെരുമാറിയിരുന്നുവെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ജയില്‍ മതില്‍ തുരന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തുകയും ഉദ്യോഗസ്ഥരുടെ മേല്‍ മലം വാരി എറിയികയും ചെയ്തിരുന്നതായും അധികൃതര്‍ പറഞ്ഞിരുന്നു.
എന്നാല്‍ നേരത്തെ ഒരു തവണ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിട്ടും ജയില്‍ അധികൃതര്‍ ഗോവിന്ദച്ചാമിയെ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് വിമര്‍ശനം. കണ്ണൂര്‍ ജയിലിന്റെ മതിലിന് 7.5 മീറ്റര്‍ ഉയരമുണ്ട്. ഇല്ക്ട്രിക് ഫെന്‍സിങ്ങില്‍ വൈദ്യുതി ഇല്ലായിരുന്നു. ഫെന്‍സിങ് വഴിയാണ് ഗോവിന്ദച്ചാമി ഊര്‍ന്നിറങ്ങിയത്.
1.30നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. എന്നാല്‍ ജയില്‍ അധികൃതര്‍ വിവരം മനസിലാക്കുന്നത് 5 മണിയോടെയാണെന്നാണ് വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പോലും വിവരം അറിഞ്ഞിരുന്നില്ല. ആറ് പ്രതികള്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് നോട്ടക്കാരനായി ഉണ്ടാവേണ്ടത്.
സെല്ലിലെ കമ്പി മുറിച്ച് സെല്ലില്‍ നിന്നും പുറത്തിറങ്ങി തുടര്‍ന്ന് വെള്ളമെടുക്കാന്‍ സൂക്ഷിച്ചിരുന്ന ഡ്രമ്മില്‍ ചവിട്ടി ജയിലിനുള്ളിലെ മതില്‍ ചാടി ക്വാറന്റീന്‍ ബ്ലോക്കിലെത്തി. തുടര്‍ന്ന് ക്വാറന്റീന്‍ ബ്ലോക്കിലെ മതിലിനോട് ചേര്‍ന്ന മരം വഴി കമ്പിയും പുതപ്പും ഉപയോഗിച്ച് കെട്ടി രക്ഷപ്പെട്ടു. പുറത്തുനിന്ന് സഹായം ലഭിച്ചതായും സംശയമുണ്ട്.
2011 ഫെബ്രുവരി ഒന്നിനാണ് ട്രെയിന്‍ യാത്രക്കിടെ സൗമ്യ ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്നും ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് യുവതിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി ആറിനാണ് മരിച്ചത്.