മഹാരാജാസിലെ എസ്എഫ്ഐ പ്രതിഷേധം; വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ടാൽ അറിയാവുന്ന ഒരു കൂട്ടം വിദ്യാർഥികൾക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.
മഹാരാജാസിലെ എസ്എഫ്ഐ  പ്രതിഷേധം; വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
Published on: 
Updated on: 

എറണാകുളം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരായ മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയാവുന്ന ഒരു കൂട്ടം വിദ്യാർഥികൾക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഹാരാജാസ് കോളേജിലെ ബിരുദ ദാന ചടങ്ങിനിടെയാണ് പ്രതിഷേധവുമായി എസ്എഫ്ഐ എത്തിയത്. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിലായിരുന്നു പ്രതിഷേധം.

വിദ്യാർഥികൾ സ്റ്റേജിൽ മന്ത്രിയെ വളഞ്ഞു. പിന്നാലെ മന്ത്രി പരിപാടി നിർത്തി ഇറങ്ങിപ്പോയി. കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് വിദ്യാർഥികൾ ബാനറുകളും പ്ലക്കാർഡുകളുമായി വേദിയിലെത്തിയത്. റോജി എം. ജോണിന് നേരെ ചോദ്യങ്ങളുമായി വിദ്യാർഥിനി വേദിയിൽ കയറുകയും ചെയ്തിരുന്നു.

മഹാരാജാസിലെ എസ്എഫ്ഐ  പ്രതിഷേധം; വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരി പിടിയിൽ

അതേസമയം, എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിൽ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ. ചടങ്ങ് അലങ്കോലപ്പെടുത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വി.ഡി. സതീശൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

റോജി എം. ജോണിനെ തടഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർ ക്രിമിനലുകളെ പോലെയാണ് പെരുമാറിയതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ക്യാംപസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിന് പകരം കാണിച്ചത് ഗുണ്ടായിസമാണ്. വിദ്യാർത്ഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ബിരുദദാന ചടങ്ങാണ് ഇത്തരത്തിൽ അലങ്കോലമാക്കപ്പെട്ടത്. വിഷയത്തിൽ എസ്.എഫ്.ഐ പൊതുസമൂഹത്തോടും വിദ്യാർത്ഥികളോടും അവരുടെ കുടുംബത്തോടും മാപ്പു പറയണമെന്ന് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ബിരുദദാന ചടങ്ങ് തടസ്സപ്പെടുത്തുകയും അലങ്കോലമാക്കുകയും ചെയ്തവർക്കെതിരെ വി.ഡി. സതീശൻ ശക്തമായ നടപടി ആവശ്യപ്പെട്ടു.