"300 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇനിയും ബാക്കിയുണ്ട്"; പരിശോധനയില്‍ ഇന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്

300 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇനിയും ബാക്കിയുണ്ടെന്നും അവ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുമെന്നും കമ്മീഷണര്‍ അറിയിച്ചു.
"300 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇനിയും ബാക്കിയുണ്ട്"; പരിശോധനയില്‍ ഇന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്
Published on
Updated on

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകട സ്ഥലത്ത് നിന്ന് കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് കമ്മീഷണര്‍. 300 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇനിയും ബാക്കിയുണ്ടെന്നും അവ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുമെന്നും കമ്മീഷണര്‍ അറിയിച്ചു. കോടതി നിര്‍ദേശ പ്രകാരം ഇത്തരത്തില്‍ മാറ്റുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

37 പേരാണ് ദുരന്തത്തില്‍ പെട്ടത്. സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണുകളും കണ്ടെത്തി. ദൃക്സാക്ഷികളുടെ മൊഴികളില്‍ വൈരുധ്യമുണ്ട്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും സ്ഥലത്തെ പരിശോധന ഇന്നത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.

"300 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇനിയും ബാക്കിയുണ്ട്"; പരിശോധനയില്‍ ഇന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്
"മരണം മുന്നിൽ കണ്ട് അസ്വാദിക്കേണ്ടതല്ല വെടിക്കെട്ട്"; അനധികൃത പടക്ക നിർമാണം നിരോധിക്കണമെന്ന് വി. എസ്. സുനിൽകുമാർ

അതേസമയം, പ്രദേശത്ത് പൊലീസ് പരിശോധന നടത്തി. ഇന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 200 ഓളം പൊലീസുകാർ ചേര്‍ന്നാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ഡ്രോണ്‍ സംവിധാനം അടക്കം ഉപയോഗിച്ചാണ് വിശദമായ പരിശോധന.

"300 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇനിയും ബാക്കിയുണ്ട്"; പരിശോധനയില്‍ ഇന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്
ഫാത്തിമ തഹ്‌ലിയയ്ക്ക് വീഴ്ചയുണ്ടോ എന്ന് പാര്‍ട്ടി പരിശോധിക്കട്ടെ, റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് സിപിഐഎം ബന്ധം: കെ. പ്രവീണ്‍ കുമാര്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com