പ്രായപൂർത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചതിന് കേസ്, ബാറുകൾക്ക് പിഴ മാത്രം; മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ സുഹൈലിനെ സംരക്ഷിച്ച് എഫ്ഐആർ

മൂന്നുപേരുടെ ജീവൻ കവർന്ന വാഹനാപകടമുണ്ടാക്കിയ സുഹൈലിനെ മനഃപൂർവമല്ലാത്ത നരഹത്യക്ക് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിൽ അഭിഭാഷകർക്ക് ഉൾപ്പെടെ അതൃപ്തി
പ്രായപൂർത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചതിന്  കേസ്,  ബാറുകൾക്ക് പിഴ മാത്രം; മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ സുഹൈലിനെ സംരക്ഷിച്ച് എഫ്ഐആർ
Published on: 
Updated on: 

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. പ്രായപൂർത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ച കുറ്റത്തിനാണ് കേസെടുത്തത്. എന്നാൽ 19കാരന് മദ്യം നൽകിയ ബാറുകൾക്കെതിരെ 25,000 രൂപ പിഴ ചുമത്താൻ മാത്രമാണ് തീരുമാനം. കേസിൽ വിശദമായ ചോദ്യചെയ്യലിന് സുഹൈലിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും,, പ്രതിയുടെ ലൈസൻസ് റദ്ദാക്കുന്നതിലും എംവിഡി ഇന്ന് തീരുമാനമെടുക്കും.

പ്രായപൂർത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചതിന്  കേസ്,  ബാറുകൾക്ക് പിഴ മാത്രം; മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ സുഹൈലിനെ സംരക്ഷിച്ച് എഫ്ഐആർ
മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ്, ലഹരി ഉപയോഗിച്ചതായി പരാമർശമില്ല... നെടുമ്പാശേരി അപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിൻ്റെ എഫ്ഐആർ

അതേ സമയം മൂന്നുപേരുടെ ജീവൻ കവർന്ന വാഹനാപകടമുണ്ടാക്കിയ സുഹൈലിനെ ബോസ്റ്റൽ സ്കൂളിലാക്കിയ കോടതി വിധിയെ ചൊല്ലി വിവാദം ശക്തമാകുകയാണ്. മനഃപൂർവമല്ലാത്ത നരഹത്യക്ക് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിൽ അഭിഭാഷകർക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസെടുത്തിട്ടും ജുവനൈൽ ഹോമിലേക്ക് മാറ്റിയതിലാണ് ആക്ഷേപം.

കേസിൽ പ്രതിയെ സംരക്ഷിച്ചാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. എഫ് ഐ ആറിൽ സുഹൈലിന്റെ പേരില്ല . വാഹനത്തിന്റെ ഡ്രൈവർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഎൻഎസ് 105 പ്രകാരം, മനപൂർവ്വമല്ലാത്ത നരഹത്യകുറ്റം മാത്രമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് . അപകടസമയത്ത് പ്രതി ലഹരി ഉപയോഗിച്ചതായും എഫ്ഐആറിൽ ഇല്ല.

ഈ മാസം 11 ന് പുലർച്ചെയാണ് നെടുമ്പാശേരിയിൽ വിമാനത്താവളത്തിനടുത്ത് അത്താണിയിൽ വാഹനാപകടത്തിൽ മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞത്. മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂവരും സ്കൂട്ടർ യാത്രികരാണ്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരണമടഞ്ഞത്.

ഇജാസ് കർണാടക സ്വദേശിയാണ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. മരണമടഞ്ഞ മൂന്നുപേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. എയർപോർട്ട് ഭാഗത്തുള്ള കടയിൽ നിന്ന് ചായ കുടിച്ചതിനു ശേഷം എയർപോർട്ട് ഭാഗത്ത് നിന്നും അത്താണി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

പ്രായപൂർത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചതിന്  കേസ്,  ബാറുകൾക്ക് പിഴ മാത്രം; മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ സുഹൈലിനെ സംരക്ഷിച്ച് എഫ്ഐആർ
രക്തം ഛർദിച്ചതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി, ആന്തരികാവയവത്തിൽ മുറിവ് സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

കേസിൽ പൊലീസിനെതിരെ അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചിരുന്നു. പ്രതി സുഹൈലിനെ ജുവനൽ ഹോമിലേക്ക് വിടുന്നതിന് എതിരെയായിരുന്നു അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം പ്രതികരിച്ചത്. പ്രതിയുടെ കുടുംബം സ്വാധീനം ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഞങ്ങളുടെ സംശയങ്ങൾ മാറ്റാൻ കഴിയുമോ? എന്നും അവർ ചോദിച്ചു. സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

News Malayalam 24x7
newsmalayalam.com