സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമം; പൊലീസുകാരന് സസ്പെൻഷൻ

നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

കൊല്ലം: പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലിക്ക് എത്തിയപ്പോഴായിരുന്നു സംഭവം.

സേനയുടെ അന്തസിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തിയാണ് നവാസിൽ നിന്നുണ്ടായതെന്നാണ് കമ്മീഷണർ ഉത്തരവിൽ പറയുന്നത്. നവംബർ 6ാം തീയതി പുലർച്ചെയായിരുന്നു നൈറ്റ്‌ ഡ്യൂട്ടിക്ക് എത്തിയ വനിതാ പൊലീസുകാരിക്ക് നേരെ അതിക്രമം ഉണ്ടായത്. പൊലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പോലീസ് കേസെടുക്കുക ആയിരുന്നു.

പ്രതീകാത്മക ചിത്രം
കടുവയെ തേടി അന്വേഷണം തുടരുന്നു; ആശങ്ക ഒഴിയാതെ പനമരം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com