കൊട്ടാരക്കരയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിഎംഒ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി

രോഗിയോട് അപമര്യാദയായി പെരുമാറിയ ഡോ. രേഖ കൃഷ്ണനെതിരെ നടപടിക്ക് സാധ്യത
Incident of doctor behaving rudely towards patient in Kottarakkara
കൊട്ടാരക്കരയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം
Published on
Updated on

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ ഡോ. രേഖ കൃഷ്ണനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. ഡോക്ടർക്കെതിരായ റിപ്പോർട്ട് ഡിഎംഒ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കൈമാറി.

ഡോക്ടർ രോഗിയോട് ഇടപ്പെട്ട രീതി ശരിയല്ലെന്ന് റിപ്പോർട്ടിലുണ്ട്. ഡോ. രേഖയെ അത്യാഹിത വിഭാഗം ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റി നിയമിക്കുന്നതായിരിക്കും ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒപ്പം തന്നെ മറ്റ് വകുപ്പ് തല നടപടിയെടുക്കുന്നതിൽ തടസമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Incident of doctor behaving rudely towards patient in Kottarakkara
കോഴിക്കോട് കാറിന് തീപിടിച്ച് വ്യാപാരി മരിച്ചതിൽ ദുരൂഹത; വാഹനം നിർത്തിയതിന് പിന്നാലെ പൊട്ടിത്തെറിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്

ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്ന് തന്നെ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കാനാണ് സാധ്യത. അതേ സമയം ഡോക്ടർ രേഖാ കൃഷ്ണൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഡോക്ടർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

രണ്ട് ദിവസം മുൻപ് പുലർച്ചെ ആശുപത്രിയിലെത്തിയ രോഗിയോടാണ് ഡോക്ടർ മോശമായി പെരുമാറിയത്. അത്യാഹിത വിഭാഗത്തിൽ ചികിത്സക്ക് എത്തിയ മറ്റൊരു രോഗിയാണ് ഡോക്ടറുടെ പെരുമാറ്റം ചിത്രീകരിച്ചത്. വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഡോ. രേഖ കൃഷ്ണൻ്റെ പെരുമാറ്റം പുറംലോകം അറിഞ്ഞത്.

Incident of doctor behaving rudely towards patient in Kottarakkara
"പൊലീസിനെ ആക്രമിച്ചപ്പോൾ ഉണ്ടായ നടപടി"; ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല
News Malayalam 24x7
newsmalayalam.com