ഇരുട്ടിലാകും! സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം

ജൂൺ 30 വരെ വൈകീട്ട് 6നും രാത്രി 12നും ഇടയിലാണ് നിയന്ത്രണം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി നേരിട്ടതിനാലാണ് നിയന്ത്രണം. ജൂൺ 30 വരെ വൈകീട്ട് 6നും രാത്രി 12നും ഇടയിലാണ് നിയന്ത്രണം.

കാലവർഷം ആരംഭിച്ചിട്ടും എൽ നിനോ പ്രതിഭാസത്തിൻ്റെ സ്വാധീനഫലമായി മഴയെ ബാധിച്ചതും മഴ ആവശ്യത്തിന് ലഭിക്കാതിരുന്നതുമാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്ഇബിയുടെ വിശദീകരണം. ആവശ്യത്തിന് മഴ ലഭിക്കാത്തതിനെ തുടർന്ന് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്.

പ്രതീകാത്മക ചിത്രം
''കാല് വെട്ടും, നേരത്തെ തീര്‍ക്കാന്‍ അറിയാഞ്ഞിട്ടല്ല''; കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ്

കൂടാതെ ഏപ്രിൽ, മാർച്ച് മാസങ്ങളിൽ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട സമയം കൂടിയാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ വൈദ്യുതിയിൽ നിയന്ത്രണമേർപ്പെടുത്താതെ മുന്നോട്ട് പോകാനാകില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

News Malayalam 24x7
newsmalayalam.com