''കേരള സർക്കാർ ബിജെപിയെപ്പോലെ പെരുമാറുന്നത് എന്തുകൊണ്ട് ?''; കാലടിയിലെ എസ്എഫ്ഐ സമരപ്പന്തൽ സന്ദർശിച്ച് പ്രകാശ് രാജ്

കാലടിയിൽ സമരം ചെയ്യുന്നത് അംബേദ്കറുടെ ആശയം പേറുന്ന വിദ്യാർഥികളാണെന്നും പ്രകാശ് രാജ്
''കേരള സർക്കാർ ബിജെപിയെപ്പോലെ പെരുമാറുന്നത് എന്തുകൊണ്ട് ?''; കാലടിയിലെ എസ്എഫ്ഐ സമരപ്പന്തൽ സന്ദർശിച്ച് പ്രകാശ് രാജ്
Published on: 
Updated on: 

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി നടൻ പ്രകാശ് രാജ് എസ്എഫ്ഐയുടെ സമരപ്പന്തലിൽ എത്തി. വിദ്യാർഥികളുടെ ഭാവി കൊണ്ട് കളിക്കരുതെന്നും കേരളത്തിലെ കോൺഗ്രസ് സർക്കാർ ബിജെപിയെപ്പോലെ പെരുമാറുന്നത് എന്തുകൊണ്ടാണെന്നും പ്രകാശ് രാജ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചോദിച്ചു.

''കേരളത്തിൻ്റെ വിദ്യാഭ്യാസമന്ത്രി കാലടിയിൽ വന്ന് ഇവിടെ നടക്കുന്നത് എന്തെന്ന് തിരക്കണം. രാജ്യം കാണുന്നുണ്ട്. സർവകലാശാല അധികൃതർ മര്യാദയോടെ പെരുമാറണം. ഏകാധിപത്യത്തിൽ കുറഞ്ഞൊന്നുമല്ല ഇവിടെ നടക്കുന്നത്. ഇത് സവർക്കറുടെയും ഗോഡ്സേയുടെയും കാലമല്ല. മനുസ്മൃതിയുടെ കാലമല്ല, ഭരണഘടനയുടെ കാലമാണ്'' - പ്രകാശ് രാജ് പറഞ്ഞു.

''കേരള സർക്കാർ ബിജെപിയെപ്പോലെ പെരുമാറുന്നത് എന്തുകൊണ്ട് ?''; കാലടിയിലെ എസ്എഫ്ഐ സമരപ്പന്തൽ സന്ദർശിച്ച് പ്രകാശ് രാജ്
കൊച്ചിയിൽ ഇന്ന് 'പാറ്റ' പ്രതിഷേധം; അഭിജീത് ദീപ്‌കെയും പ്രകാശ് രാജും പങ്കെടുക്കും

അംബേദ്കറുടെ ആശയം പേറുന്ന വിദ്യാർഥികളാണ് സമരം ചെയ്യുന്നത്, രാജ്യത്തിൻ്റെ ഭാവികളായ വിദ്യാർഥികൾ പരീക്ഷ എഴുതരുത് എന്ന് പറയാൻ നിങ്ങൾക്കെന്തവകാശമെന്നും സർക്കാരിനെ ഉന്നമിട്ടുകൊണ്ട് പ്രകാശ് രാജ് ചോദിച്ചു. പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയാണ് എസ്എഫ്ഐയുടെ നിരാഹാര സമരം.

സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നും പരീക്ഷയെഴുതാനുള്ള അവസരം ഉറപ്പാക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളാണ് സർവകലാശാലാ കവാടത്തിൽ നിരാഹാരസമരം തുടരുന്നത്. പി.എം. അശ്വന്ത്, കെ.വി. അഭിജിത്ത്, പി.എസ്. അർച്ചന എന്നിവരാണ് സമരത്തിലുള്ളത്. 12 വിദ്യാർഥികൾ മാപ്പെഴുതി നൽകിയാൽ തിരിച്ചെടുക്കാമെന്നും നാലുപേരുടെ സസ്പെൻഷൻ രണ്ടുമാസംകൂടി നീട്ടാമെന്നുമാണ് സിൻഡിക്കറ്റ് യോഗതീരുമാനം. എന്നാൽ, മാപ്പുപറയില്ലെന്ന ഉറച്ച നിലപാടിലാണ് എസ്എഫ്ഐ.