പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം, കേസെടുത്ത് പൊലീസ്

ശ്വാസ തടസ്സവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് നൗഷിജയെ വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
പട്ടാമ്പി താലൂക്ക് ആശുപത്രി
Source: News Malayalam 24X7
Published on
Updated on

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശി നൗഷിജ ആണ് മരിച്ചത്. ഒമ്പത് മാസം ഗർഭിണിയായ നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. യുവതിയുടെ സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു.

പട്ടാമ്പി താലൂക്ക് ആശുപത്രി
ആരോഗ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രതിഷേധം; 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്; നേമം ഷജീർ ഒന്നാം പ്രതി

ഈ മാസം 20 നു രാവിലെ പത്തരയ്ക്ക് ശ്വാസ തടസ്സവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് നൗഷിജയെ വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതിയുടെ ജീവൻ നഷ്ടമായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

News Malayalam 24x7
newsmalayalam.com