തൃശൂർ: ഗർഭിണിയെ ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യ അർച്ചന (20)യാണ് മരിച്ചത്. നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം യുവതി പുറത്തേക്ക് ഓടിയതാകാമെന്നാണ് സംശയം. അർച്ചനയുടെ മരണത്തിൽ വരന്തരപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്.
സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് ഷാരോണിനെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. യുവതി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തെ ചൊല്ലിയും ഭാര്യയിലുള്ള സംശയത്താലും യുവതിയുമായി ഷാരോൺ പതിവായി വഴക്കിടുമായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.