എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി കൈകോർത്ത് വയനാട്ടിലെ സ്വകാര്യബസ് ഉടമകളും ജീവനക്കാരും

ഇതുവരെ നാലുലക്ഷത്തിലധികം രൂപ ഇവർ ചികിത്സാസഹായ നിധിയിലേക്ക് സ്വരൂപിച്ചുകഴിഞ്ഞു
എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി കൈകോർത്ത് വയനാട്ടിലെ സ്വകാര്യബസ് ഉടമകളും ജീവനക്കാരും
Published on: 
Updated on: 

സുൽത്താൻ ബത്തേരി: എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സക്കായി ഫണ്ട് സമാഹരണത്തിൽ ഒപ്പംകൂടി വയനാട് ജില്ലയിലെ സ്വകാര്യബസ് ഉടമകളും ജീവനക്കാരും. കഴിഞ്ഞദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തി നാല് ലക്ഷത്തിലധികം രൂപയാണ് കാരുണ്യയാത്രയിലൂടെ ഇവർ സമാഹരിച്ചത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കുരുന്നുകൾക്കുള്ള ചികിത്സാ ധനസമാഹരണം നടത്തുന്നത്.

എസ്എംഎ ബാധിതരായ കോഴിക്കോട് മുക്കം സ്വദേശികളായ ഏദൻ, ഡേവിഡ്, ഒലിവർ എന്നീ കുട്ടികളുടെ ചികിത്സക്കായുള്ള ധനസമാഹരണത്തിൽ നാടൊന്നിക്കുമ്പോൾ അതിനൊപ്പം തോൾചേർന്ന് നിൽക്കുകയാണ് ജില്ലയിലെ സ്വകാര്യബസ് ഉടമകളും ജീവനക്കാരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിലെ പല റൂട്ടുകളിലും ഈ കുരുന്നുകളുടെ ചികിത്സയ്ക്കുള്ള ധനസമാഹരണാർത്ഥമുള്ള സർവീസാണ് ഇവർ നടത്തുന്നത്. ഇതുവരെ നാലുലക്ഷത്തിലധികം രൂപ ഇവർ ചികിത്സാസഹായ നിധിയിലേക്ക് സ്വരൂപിച്ചുകഴിഞ്ഞു.

എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി കൈകോർത്ത് വയനാട്ടിലെ സ്വകാര്യബസ് ഉടമകളും ജീവനക്കാരും
പരതൂർ സ്കൂൾ വെടിവെപ്പ്: കൂടുതൽ നടപടിക്ക് പൊലീസ്, തോക്ക് കൈവശം വെച്ച വീട്ടുകാർക്കെതിരെയും കേസെടുക്കാൻ നീക്കം

സുൽത്താൻബത്തേരി പുൽപ്പള്ളി റൂട്ടിലും, മാനന്തവാടി റൂട്ടിലും, മേപ്പാടി എന്നിവിടങ്ങളിലും ധനസമാഹരണത്തിനായി സർവീസുകൾ നടത്തി. പഴയബസ്റ്റാന്റിൽ കാരുണ്യയാത്രയുടെ ഫ്‌ളാഗ് ഓഫ് സുൽത്താൻബത്തേരി ട്രാഫിക് എ.എസ്.ഐ കൃഷ്ണമോഹൻ നിർവഹിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രഞ്ജിത് റാം, ഭാരവാഹികളായ കെ.വി ബിനോയ്, ബിനോയ് തോമസ് എന്നിവർ നേതൃത്വം നൽകി.