പ്രിയദര്‍ശിനി ബസ് ഇടിച്ച വിദ്യാര്‍ഥിനിയുടെ ചികിത്സ; ഇടപെടൽ ഉറപ്പ് നൽകി മന്ത്രി

വിദ്യാര്‍ഥിനിയുടെ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി. സിദ്ദീഖ് ന്യൂസ് മലയാളത്തോട്
പ്രിയദര്‍ശിനി ബസ് ഇടിച്ച വിദ്യാര്‍ഥിനിയുടെ ചികിത്സ; ഇടപെടൽ ഉറപ്പ് നൽകി മന്ത്രി
Published on: 
Updated on: 

കോഴിക്കോട്: പ്രിയദര്‍ശിനി ബസ് കാലിലൂടെ കയറിയിറങ്ങിയ വിദ്യാര്‍ഥിനിയുടെ ചികിത്സയില്‍ ഇടപെട്ട് സര്‍ക്കാര്‍. വിദ്യാര്‍ഥിനിയുടെ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി. സിദ്ദീഖ് ന്യൂസ് മലയാളത്തോട് പറഞ്ഞു. വിഷയം ഗതാഗത മന്ത്രിയുമായി സംസാരിക്കുമെന്നും ന്യൂസ് മലയാളം വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.

കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. ഈ വാര്‍ത്തയ്ക്കു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന മന്ത്രിയുടെ ഉറപ്പ് ലഭിക്കുന്നത്.

പ്രിയദര്‍ശിനി ബസ് ഇടിച്ച വിദ്യാര്‍ഥിനിയുടെ ചികിത്സ; ഇടപെടൽ ഉറപ്പ് നൽകി മന്ത്രി
ഫിറ്റ്നസ് ഇല്ലാത്ത പ്രിയദർശിനി ബസ് കാലിലൂടെ കയറിയിറങ്ങി; പരിക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സ പ്രതിസന്ധിയിൽ, സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്ന് കുടുംബം

കുട്ടിയെ സഹായിക്കാനാവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അപകടത്തില്‍ വിദ്യാര്‍ഥിനിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ ചികിത്സയ്ക്കായി അഞ്ചര ലക്ഷത്തോളം രൂപയാണ് ആവശ്യം. കെഎസ്ആര്‍ടിസി ഒരു ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നല്‍കിയിരുന്നു. എന്നാല്‍, പ്രാഥമിക ചികിത്സയ്ക്ക് മാത്രം കുടുംബത്തിന് മൂന്നര ലക്ഷം രൂപ ചെലവായി. ചികിത്സാ സഹായം അഭ്യര്‍ഥിച്ച് പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കാനുള്ള തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നടപടിയും വാര്‍ത്തയായിരുന്നു.

ഫിറ്റ്‌നസ് ഇല്ലാത്ത കെഎസ്ആര്‍ടിസി ബസ്സാണ് അപകടമുണ്ടാക്കിയത്. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഈ മാസം 8ആം തിയതിയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്‌കൂളിലേക്ക് പോകുന്നതിനിടെ തിരുവമ്പാടി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബസ് ഇടിക്കുന്നത്. തെറിച്ചുവീണ വിദ്യാര്‍ഥിനിയുടെ കാലിലൂടെ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.

News Malayalam 24x7
newsmalayalam.com