ഫിറ്റ്നസ് ഇല്ലാത്ത പ്രിയദർശിനി ബസ് കാലിലൂടെ കയറിയിറങ്ങി; പരിക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സ പ്രതിസന്ധിയിൽ, സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്ന് കുടുംബം

അടിയന്തര സഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതിനോടകം മൂന്നുലക്ഷം രൂപ ചെലവായി കഴിഞ്ഞു.
ഫിറ്റ്നസ് ഇല്ലാത്ത പ്രിയദർശിനി ബസ്  കാലിലൂടെ കയറിയിറങ്ങി; പരിക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സ പ്രതിസന്ധിയിൽ, സർക്കാർ   തിരിഞ്ഞു നോക്കുന്നില്ലെന്ന് കുടുംബം
Published on: 
Updated on: 

കോഴിക്കോട്: തിരുവമ്പാടിയിൽ ഫിറ്റ്നസ് ഇല്ലാത്ത പ്രിയദർശിനി ബസ് കാലിലൂടെ കയറിയിറങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിനിയുടെ തുടർചികിത്സ പ്രതിസന്ധിയിൽ. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതിനോടകം മൂന്നുലക്ഷം രൂപ ചെലവായി കഴിഞ്ഞു. തുടർ ശസ്ത്രക്രിയക്കായി അഞ്ചര ലക്ഷത്തിലധികം രൂപ വേണ്ടി വരുമെന്നും, സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു.

ഫിറ്റ്നസ് ഇല്ലാത്ത പ്രിയദർശിനി ബസ്  കാലിലൂടെ കയറിയിറങ്ങി; പരിക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സ പ്രതിസന്ധിയിൽ, സർക്കാർ   തിരിഞ്ഞു നോക്കുന്നില്ലെന്ന് കുടുംബം
ഇന്നും അതിശക്ത മഴ തുടരും, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ മഴ കൂടുതൽ ശക്തമാകും

ചികിത്സാ സഹായം അഭ്യർത്ഥിച്ച് പൊതുജനങ്ങളിൽ നിന്നും പണം പിരിക്കാൻ ഒരുങ്ങുകയാണ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്. സർക്കാരിന്റെ ഭാഗത്തുനിന്നും ആരും ഇടപെട്ടില്ലെന്നും പെൺകുട്ടിയുടെ പിതാവ് ന്യൂസ്‌ മലയാളത്തോട് പറഞ്ഞു. 1 ലക്ഷം രൂപ കെഎസ്ആടിസി അടിയന്തര സഹായം നൽകിയിരുന്നു. എന്നാൽ കുടുംബത്തിന് ചികിത്സക്കായി ഇതുവരെ ചിലവായത് 3 ലക്ഷത്തോളം രൂപ ; തുടർ ശസ്ത്രക്രിയകൾക്കായി 5.5 ലക്ഷത്തോളം രൂപ ചിലവാകും.

ഫിറ്റ്നസ് ഇല്ലാത്ത പ്രിയദർശിനി ബസ്  കാലിലൂടെ കയറിയിറങ്ങി; പരിക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സ പ്രതിസന്ധിയിൽ, സർക്കാർ   തിരിഞ്ഞു നോക്കുന്നില്ലെന്ന് കുടുംബം
ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ സർക്കാർ; മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റാൻ അനുമതി തേടി

ചികിത്സാ സഹായം അഭ്യർത്ഥിച്ച് പൊതുജനങ്ങളിൽ നിന്നും പണം പിരിക്കാൻ തയ്യാറെടുക്കുകയാണ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്. ഈ മാസം 8ആം തിയതിയാണ് പ്ലസ് വൺ വിദ്യാർഥിനി സ്കൂളിലേക്ക് പോകുന്നതിനിടെ തിരുവമ്പാടി ബസ് സ്റ്റാൻഡിൽ വെച്ച് ബസ് ഇടിക്കുന്നത്. തെറിച്ചുവീണ വിദ്യാർഥിനിയുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങുകയായിരുന്നു.

News Malayalam 24x7
newsmalayalam.com