'പ്രോജക്ട് ബോട്ടിൽ ക്ലബ്'; ബെവ്കോ ഔട്ട്ലെറ്റുകളിൽ ഇനി മദ്യക്കമ്പനികൾക്ക് പ്രത്യേക കൗണ്ടർ

ബെവ്കോ ഔട്ട്ലെറ്റുകളിൽ ഇനി സ്വകാര്യ മദ്യ കമ്പനികൾക്കും സ്വന്തം കൗണ്ടർ തുടങ്ങാം...
'പ്രോജക്ട് ബോട്ടിൽ ക്ലബ്'; ബെവ്കോ ഔട്ട്ലെറ്റുകളിൽ ഇനി മദ്യക്കമ്പനികൾക്ക് പ്രത്യേക കൗണ്ടർ
Source: Bevco
Published on
Updated on

തിരുവനന്തപുരം: മദ്യകമ്പനികൾക്ക് പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാനുള്ള പുത്തൻ ആശയം, 'പ്രോജക്ട് ബോട്ടിൽ ക്ലബു'മായി ബിവറേജസ് കോർപ്പറേഷൻ. ബെവ്കോ ഔട്ട്ലെറ്റുകളിൽ ഇനി സ്വകാര്യ മദ്യ കമ്പനികൾക്കും സ്വന്തം കൗണ്ടർ തുടങ്ങാം. കമ്പനികൾക്ക് അവരുടേതായ ബ്രാൻഡിംഗും നടത്താം. തിരുവനന്തപുരം പവർഹൗസ്, കൊല്ലം കുണ്ടറ എന്നീ ഔട്ട്ലെറ്റുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുക.

'പ്രോജക്ട് ബോട്ടിൽ ക്ലബ്'; ബെവ്കോ ഔട്ട്ലെറ്റുകളിൽ ഇനി മദ്യക്കമ്പനികൾക്ക് പ്രത്യേക കൗണ്ടർ
ഫോൺ നഷ്ടപ്പെട്ടോ? കണ്ടെത്താൻ സ്‌പെഷ്യല്‍ ഡ്രൈവുമായി കേരളാ പൊലീസ്; ട്രാക്ക് ചെയ്തത് 34,000ത്തോളം ഫോണുകള്‍

ഓരോ ബ്രാൻഡിനും അയ്യായിരം രൂപ വീതം വാങ്ങി മൂന്ന് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് കൗണ്ടർ നൽകാൻ താൽപര്യപത്രം ക്ഷണിച്ചത്. മദ്യഷോപ്പുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് 'പ്രോജക്ട് ബോട്ടിൽ ക്ലബ്' എന്ന പേരിൽ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരിയുടെ സർക്കുലറിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com