പുതിയ ഗവർണറെ കാണാൻ കൂട്ടാക്കാതെ പി.എസ്.സി ചെയർമാൻ; 'കേര്‍‍ട്ടസി കോള്‍' നൽകാത്തതിൽ ലോക്ഭവന് അതൃപ്തി

പി.എസ്.സിക്കെതിരെ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകളുടെ വിവരങ്ങൾ തേടി ഗവര്‍ണര്‍ ഓം പ്രകാശ് മാഥുര്‍
പുതിയ ഗവർണറെ കാണാൻ കൂട്ടാക്കാതെ പി.എസ്.സി ചെയർമാൻ; 'കേര്‍‍ട്ടസി കോള്‍' നൽകാത്തതിൽ ലോക്ഭവന് അതൃപ്തി
Published on: 
Updated on: 

തിരുവനന്തപുരം: ചുമതലയേറ്റ് അഞ്ച് ദിവസം കഴിഞ്ഞിട്ടും പുതിയ ഗവർണറെ കാണാൻ കൂട്ടാക്കാതെ പി.എസ്.സി ചെയർമാൻ. ഇതുവരെ 'കേര്‍‍ട്ടസി കോള്‍' നൽകാത്ത എം.ആർ ബൈജുവിന്റെ നടപടിയില്‍ ലോക്ഭവന് അതൃപ്തി. പി.എസ്.സിക്കെതിരെ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകളുടെ വിവരങ്ങൾ തേടി ഗവര്‍ണര്‍ ഓം പ്രകാശ് മാഥുര്‍. അതേസമയം, ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി ചെയർമാൻ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യമുനയിലേക്ക്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് എം.ആർ. ബൈജുവിന് നിർദേശം ലഭിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക.

ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹൈകോടതിയെ സമീപിച്ച പി.എസ്.സിക്ക് കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെയാണ് ചെയർമാനും അംഗങ്ങളും എസ്.ഐ.ടിക്കു മുമ്പിൽ ഹാജരാകുന്നത്. പി.എസ്.സിക്ക് മാത്രമല്ല സർക്കാരിനെയും അന്വേഷണസംഘത്തെയും കോടതി വിമർശിച്ചിരുന്നു. പി.എസ്.സിയും സർക്കാറും ‘ഭായി ഭായി’ കളിക്കുകയാണോയെന്നായിരുന്നു കോടതിയുടെ വിമർശനം.

പുതിയ ഗവർണറെ കാണാൻ കൂട്ടാക്കാതെ പി.എസ്.സി ചെയർമാൻ; 'കേര്‍‍ട്ടസി കോള്‍' നൽകാത്തതിൽ ലോക്ഭവന് അതൃപ്തി
ബാലകൃഷ്ണൻ മാപ്പ് സാക്ഷിയാകും, അപേക്ഷ ഉടൻ സമർപ്പിക്കും; ഖത്തർ കെഎംസിസി കവർച്ചാ കേസിൽ നിർണായക നീക്കവുമായി പൊലീസ്

ഭരണഘടനാസ്ഥാപനമെന്ന നിലക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നായിരുന്നു പി.എസ്.സിയുടെ നിലപാട്. ആസൂത്രണ ബോർഡ് പരീക്ഷക്ക് പുറമെ 150ഓളം പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് എസ്.ഐ.ടിയുടെ പരിഗണനയിലുള്ളത്. രണ്ടു ദിവസങ്ങളായി പി.എസ്.സി അംഗങ്ങളെ എസ്.ഐ.ടി ചോദ്യം ചെയ്തു. അതേസമയം, പരീക്ഷ തട്ടിപ്പ് കേസിൽ പി.എസ്‌.സി ചെയർമാനെതിരെ കമീഷനിലെ ഒരംഗം എസ്.ഐ.ടിക്ക് മൊഴി നൽകിയതായി വിവരമുണ്ട്. പരീക്ഷ കൺട്രോളറെ പോലും മറികടന്ന് പരീക്ഷ നടത്തിപ്പിന്‍റെ എല്ലാ മേഖലകളിലും ചെയർമാൻ ഇടപെടാറുണ്ടെന്നാണ് മൊഴിയെന്നാണറിയുന്നത്.

ആസൂത്രണ ബോർഡിലേക്ക് നടന്ന എഴുത്തുപരീക്ഷയുടെ മാർക്ക് ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരിക്കാം. ചട്ടങ്ങള്‍ മറികടന്ന് എഴുത്തുപരീക്ഷകളുടെ മാർക്ക് പരീക്ഷാവിഭാഗം ഉദ്യോഗസ്ഥരോട് ചോദിച്ചറിയുന്ന ശീലം അദ്ദേഹത്തിനുണ്ട്. അഡീഷനൽ സെക്രട്ടറി ആർ. ഹരി എഴുത്തുപരീക്ഷകളുടെ മാർക്ക് ചെയർമാനെ മുൻകൂട്ടി അറിയിക്കാറുണ്ട്. ഇതിനെതിരെ ചില ജീവനക്കാർ തങ്ങളെ പരാതി അറിയിച്ചിരുന്നതായും അംഗം അന്വേഷണസംഘത്തെ അറിയിച്ചതായാണ് വിവരം.

പുതിയ ഗവർണറെ കാണാൻ കൂട്ടാക്കാതെ പി.എസ്.സി ചെയർമാൻ; 'കേര്‍‍ട്ടസി കോള്‍' നൽകാത്തതിൽ ലോക്ഭവന് അതൃപ്തി
യാത്ര കഠിനമാകും! ആലുവ മാർത്താണ്ഡവർമ പഴയ പാലവും, ദേശം പാലവും ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് അടയ്ക്കും

അതിനിടെ ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിനെച്ചൊല്ലി പി.എസ്.സിയിൽ കലഹമെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന ചെയര്‍മാന്‍ എം.ആര്‍. ബൈജുവിന്‍റെ നിർദേശം തള്ളിയാണ് അംഗങ്ങൾ മൊഴി നൽകിയത്. ഹൈകോടതി സിംഗിൾ ബെഞ്ചിൽ നിന്ന് തിരിച്ചടിയുണ്ടായാൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകാമെന്നായിരുന്നത്രേ ചെയർമാന്‍റെ നിർദ്ദേശം. മടിയിൽ കനമില്ലാത്തതിനാൽ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സഹകരിക്കാതിരുന്നാൽ കമീഷൻ ഒന്നാകെ പിരിച്ചുവിടുന്ന തീരുമാനത്തിലേക്ക് രാഷ്ട്രപതി എത്തിയേക്കുമെന്നും അംഗങ്ങൾ തുറന്നടിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത് ചെയര്‍മാന്‍റെ മാത്രം താല്‍പര്യമായിരുന്നുവെന്നുമാണ് അംഗങ്ങളുടെ വിമര്‍ശനം.

News Malayalam 24x7
newsmalayalam.com