"മറുപടിയിൽ അതൃപ്തി"; പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും

ആസൂത്രണ ബോർഡ് പരീക്ഷയിലുണ്ടായത് ഉദ്യോഗസ്ഥ വീഴ്ചയെന്നാണ് എം.ആർ. ബൈജുവിൻ്റെ വാദം.
"മറുപടിയിൽ അതൃപ്തി"; 
പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും
Published on: 
Updated on: 

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ചെയർമാന്‍റെ മറുപടികൾ തൃപ്തികരമല്ലെന്ന് എസ്ഐടി. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. ആസൂത്രണ ബോർഡ് പരീക്ഷയിലുണ്ടായത് ഉദ്യോഗസ്ഥ വീഴ്ചയെന്നാണ് എം.ആർ. ബൈജുവിൻ്റെ വാദം. എഴുത്തുപരീക്ഷാ മാർക്കുകൾ മുൻകൂട്ടി ആവശ്യപ്പെട്ടെന്ന കമ്മീഷൻ അംഗത്തിൻ്റെ ആരോപണം തെറ്റെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി. വ്യക്തിവൈരാഗ്യത്തിൻ്റെ പേരിലാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നതെന്നും എം.ആർ. ബൈജു വ്യക്തമാക്കി.

"മറുപടിയിൽ അതൃപ്തി"; 
പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും
IMPACT | ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ആദ്യ അറസ്റ്റ്; മുൻ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

അതേസമയം, ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ അന്വേഷണസംഘം ഇന്ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി. സതീഷിെനയാണ് അറസ്റ്റ് ചെയ്തത്. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതി ചേർത്തത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേകസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാദ പരീക്ഷയുടെ മൂല്യ നിർണ്ണയ ചുമതല സതീഷിനായിരുന്നു. സതീഷ് കഴിഞ്ഞ വർഷം വിരമിക്കുകയും ചെയ്തിരുന്നു.

"മറുപടിയിൽ അതൃപ്തി"; 
പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും
പുതിയ ഗവർണറെ കാണാൻ കൂട്ടാക്കാതെ പി.എസ്.സി ചെയർമാൻ; 'കേര്‍‍ട്ടസി കോള്‍' നൽകാത്തതിൽ ലോക്ഭവന് അതൃപ്തി
News Malayalam 24x7
newsmalayalam.com