ഇല്ലാത്ത ഒഴിവുകളിലേക്ക് പിഎസ്‌സി പരീക്ഷയും അഭിമുഖവും നടത്തുന്നു: മുഖ്യമന്ത്രി

എല്‍പിഎസ്ടി സമരക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി
ഇല്ലാത്ത ഒഴിവുകളിലേക്ക് പിഎസ്‌സി പരീക്ഷയും അഭിമുഖവും നടത്തുന്നു: മുഖ്യമന്ത്രി
Published on: 
Updated on: 

തിരുവനന്തപുരം : ഇല്ലാത്ത ഒഴിവുകളിലേക്ക് പരീക്ഷയും അഭിമുഖവും നടത്തുകയാണ് പിഎസ്‌സി ചെയ്തതെന്നും ഇത് തെറ്റാണെന്നും മുഖ്യമന്ത്രി വിഡി സതീഷന്‍. ഇക്കാര്യം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരായ സമരക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഒന്നുകൂടി ശ്രമിക്കും. അവര്‍ ഉന്നയിച്ച 5 ആവശ്യങ്ങളില്‍ 4 എണ്ണവും അംഗീകരിച്ചെങ്കിലും അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറക്കുക എന്ന അഞ്ചാമത്തെ ആവശ്യം പ്രായോഗികമല്ലെന്നും നിലവില്‍ തന്നെ അതിലും താഴെയാണ് പലയിടത്തുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സമരം നിർത്തി ധാരണ ആയാൽ സർക്കാർ അംഗീകരിച്ച കാര്യങ്ങളിൽ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, എല്‍പിഎസ്ടി ലിസ്റ്റ് മുന്‍ സര്‍ക്കാറിന്റെ കാലത്ത് വന്നതാണ്. അന്ന് മന്ത്രിയായിരുന്നവര്‍ പരിഹാരം കാണാതെ ഇന്ന് സമരപ്പന്തലില്‍ പോകുന്നത് അപഹാസ്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ബോര്‍ഡ് കോര്‍പറേഷന്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഉടന്‍ തീരുമാനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഘടക കക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇല്ലാത്ത ഒഴിവുകളിലേക്ക് പിഎസ്‌സി പരീക്ഷയും അഭിമുഖവും നടത്തുന്നു: മുഖ്യമന്ത്രി
കെപിസിസി പ്രസിഡൻ്റാവാനുള്ള ഷാഫി പറമ്പിലിൻ്റെ രഹസ്യ നീക്കം പൊളിച്ച് കെ.സി.വിരുദ്ധർ

എന്നാല്‍, കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ''ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണ്'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ''സംഘടനാ കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റാണ് പറയുക'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരായ വ്യാജവാര്‍ത്തകള്‍ വരുന്നത് ഒരു കേന്ദ്രത്തില്‍ നിന്നാണെന്നും തെറ്റായ വാര്‍ത്തകള്‍ നശിപ്പിക്കുന്നത് സ്വന്തം ക്രെഡിബിലിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്താചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇല്ലാത്ത ഒഴിവുകളിലേക്ക് പിഎസ്‌സി പരീക്ഷയും അഭിമുഖവും നടത്തുന്നു: മുഖ്യമന്ത്രി
'പോസ്റ്റ് മുക്കി പൂക്കി'; രണ്ടാഴ്ചക്കിടെ 40 കാര്‍ഡുകള്‍ നീക്കിയതായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി

നവീന്‍ ബാബു കേസില്‍ നിയമോപദേശം ലഭിച്ചതായും സിബിഐ അന്വേഷണം വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

കാലടി സര്‍വകലാശാലയില്‍ സമരം നടത്തിയ കുട്ടികളുടെ ഭാവി കളയാന്‍ പാടില്ലെന്നും സമരം ചെയ്തതിന്റെ പേരില്‍ കുട്ടികളെ പരീക്ഷ എഴുതുന്നത് തടയരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''കുട്ടികള്‍ പരീക്ഷ എഴുതുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു വിരോധവുമില്ല. അതേസമയം, യൂണിവേഴ്‌സിറ്റിയാണ് കോടതിയെ അപ്പീലുമായി സമീപിച്ചിരിക്കുന്നത്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.