പിഎസ്‌സി പരീക്ഷ ക്രമക്കേട്: അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെ സസ്‌പെന്‍ഡ് ചെയ്തു

പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട് വാര്‍ത്ത ന്യൂസ് മലയാളമാണ് പുറത്തുകൊണ്ടുവന്നത്
പിഎസ്‌സി പരീക്ഷ ക്രമക്കേട്: അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെ സസ്‌പെന്‍ഡ് ചെയ്തു
Published on: 
Updated on: 

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെ സസ്‌പെന്‍ഡ് ചെയ്തു. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ വിരമിക്കല്‍ ആനുകൂല്യം തടയാനും തീരുമാനം. ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടിലാണ് നടപടി.

പിഎസ്‌സി പരീക്ഷ ക്രമക്കേട്: അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെ സസ്‌പെന്‍ഡ് ചെയ്തു
'നിയമനം വേണം, നീതിയും!'; തല മുണ്ഡനം ചെയ്ത് വളർമതി. സമരം ഇനിയും കടുപ്പിക്കുമെന്ന് എൽപിഎസ്‌ടി സമര നേതൃത്വം

കോടതിയില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ചതിന് പിന്നാലെ, പരീക്ഷാ ക്രമക്കേടില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ആര്‍. ഹരിക്ക് പുറമെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു.

പരീക്ഷാ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്‌സി നല്‍കിയ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കേസില്‍ പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. പിഎസ്‌സിയും സര്‍ക്കാരും ഭായ് ഭായ് കളിച്ചാല്‍ ജനങ്ങള്‍ക്ക് സംശയം തോന്നുമെന്നും നിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍, അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

News Malayalam 24x7
newsmalayalam.com