'പുനർജനി'; വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ
Source: News Malayalam 24x7

'പുനർജനി'; വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

2018 ലെ പ്രളയ ബാധിതരെ സഹായിക്കാൻ പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശൻ ആവിഷ്കരിച്ച പദ്ധതിയാണ് പുനർജനി.
Published on

തിരുവനന്തപുരം: പുനർജനി പദ്ധതിയുടെ പേരിൽ ഫണ്ട് പിരിവ് നടത്തിയതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. പദ്ധതിയെ സംബന്ധിക്കുന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.  ‘പുനർജനി: പറവൂരിന് പുതുജീവൻ’ എന്ന പേരിൽ 2018 ലെ പ്രളയ ബാധിതരെ സഹായിക്കാൻ വി.ഡി. സതീശൻ ആവിഷ്കരിച്ച പദ്ധതിയാണ് ഇത്.

വിദേശ സഹായവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ ബർമിങ്ഹാമിലെത്തി പണം പിരിച്ചെന്ന് വി.ഡി. സതീശൻ സമ്മതിക്കുകയും ചെയ്തിരുന്നു. നിയമസഭാ സെക്രട്ടറിയേറ്റിൻ്റെ അനുമതിയില്ലാതെയാണ് പ്രതിപക്ഷ നേതാവ് വിദേശയാത്രകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു.

'പുനർജനി'; വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ
ഞാൻ പറയുന്നത് ജാതിയല്ല, നീതി! വി.ഡി. സതീശൻ്റെ പണിയൊന്നും എസ്എൻഡിപിക്ക് ഏൽക്കില്ല: വെള്ളാപ്പള്ളി നടേശൻ

എന്നാൽ കേന്ദ്രസർക്കാരിൻ്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകൾ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്നായിരുന്നു സതീശൻ്റെ വാദം. മന്ത്രിമാർക്ക് പോലും പ്രളയ ദുരിതാശ്വാസത്തിനുള്ള ധനമാഹരണത്തിന് വിദേശയാത്ര നടത്താൻ അനുമതി കിട്ടാതിരുന്ന കാലത്ത് എംഎൽഎ മാത്രമായ സതീശൻ എങ്ങനെ അനുമതി ലഭിച്ചു എന്നായിരുന്നു പിന്നീട് വന്ന ചോദ്യം.

സതീശന് വിദേശത്ത് പണപ്പിരിവ് നടത്താൻ അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകൾ, വിജിലൻസ് അന്വേഷണം നിർദേശിച്ച് സിബിഐ നൽകിയ കത്ത്, വിജിലൻസിന് നൽകിയ പരാതികൾ, സ്വീകരിച്ച തുടർനടപടികൾ, കത്തിടപാടുകൾ എന്നിവ ഇഡിക്ക് കൈമാറിയിരുന്നു.

News Malayalam 24x7
newsmalayalam.com