ലീഗ് കാലുവാരിയെന്ന പ്രചാരണം അടിസ്ഥാനരഹിതം; തന്നെ തോല്‍പ്പിച്ചത് സിപിഐഎം-ബിജെപി കൂട്ടുകെട്ട്: പി.വി. അന്‍വര്‍

പരാജയത്തിൽ തനിക്ക് ഒരു പരാതിയും ഇല്ലെന്നും ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും അൻവർ ചൂണ്ടിക്കാട്ടി.
ലീഗ് കാലുവാരിയെന്ന പ്രചാരണം അടിസ്ഥാനരഹിതം; തന്നെ തോല്‍പ്പിച്ചത് സിപിഐഎം-ബിജെപി കൂട്ടുകെട്ട്: പി.വി. അന്‍വര്‍
Published on
Updated on

കോഴിക്കോട്: ബേപ്പൂരിൽ ലീഗ് കാല് വാരിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പി.വി. അൻവർ. ബേപ്പൂരിൽ യുഡിഎഫ് ഒറ്റക്കെട്ടയാണ് പ്രവർത്തിച്ചത്. രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് കുറഞ്ഞു. അത് യുഡിഎഫ് നേതൃത്വം പരിശോധിക്കേണ്ടതാണെന്നും അത് അവർ അന്വേഷിക്കുമെന്നും അൻവർ വ്യക്തമാക്കി.

ലീഗ് കാലുവാരിയെന്ന പ്രചാരണം അടിസ്ഥാനരഹിതം; തന്നെ തോല്‍പ്പിച്ചത് സിപിഐഎം-ബിജെപി കൂട്ടുകെട്ട്: പി.വി. അന്‍വര്‍
മുഖ്യമന്ത്രി പദം: തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ട് കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും

പരാജയത്തിൽ തനിക്ക് ഒരു പരാതിയും ഇല്ലെന്നും ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും അൻവർ ചൂണ്ടിക്കാട്ടി. ബേപ്പൂരിൽ തന്നെ തോൽപ്പിച്ചത് ബിജെപി വോട്ടുകളാണ്. സിപിഐഎം-ബിജെപി കൂട്ടുകെട്ട് ആണ് യഥാർഥത്തിൽ തന്നെ തോൽപ്പിച്ചത്. അമിത് ഷാ വന്ന് പ്രചാരണം നടത്തിയിട്ടും ബിജെപി വോട്ട് വർധിച്ചില്ലെന്നും അൻവർ പറഞ്ഞു.

ലീഗ് കാലുവാരിയെന്ന പ്രചാരണം അടിസ്ഥാനരഹിതം; തന്നെ തോല്‍പ്പിച്ചത് സിപിഐഎം-ബിജെപി കൂട്ടുകെട്ട്: പി.വി. അന്‍വര്‍
കോടിയേരി ബാലകൃഷ്ണന്റ വീട്ടിലെത്തി ടി.കെ. ഗോവിന്ദനും ഭാര്യയും; സന്ദർശനം തളിപ്പറമ്പിലെ വൻ വിജയത്തിന് പിന്നാലെ

25 വര്‍ഷത്തിനിടെ കോഴിക്കോട് ആദ്യമായി യുഡിഎഫ് മുന്നേറ്റമുണ്ടായപ്പോഴും ബേപ്പൂര്‍ മാത്രം എൽഡിഎഫിനൊപ്പം നിന്നു. 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരില്‍ വിജയിച്ചത്.

മുഖ്യമന്ത്രിയുടെ 'മരുമകനെ'തിരെ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പി.വി. അന്‍വര്‍ രംഗത്തെത്തിയതോടെയാണ് എല്‍ഡിഎഫിന് ഈസി വാക്ക് ഓവര്‍ ആയി കണക്കാക്കിയിരുന്ന ബേപ്പൂര്‍ മണ്ഡലം ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. പിന്നാലെ യുഡിഎഫ് പി.വി. അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു.

News Malayalam 24x7
newsmalayalam.com