എന്തു വഴിവിട്ട സഹായമാണ് ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണം, കണ്ടത് യൂട്യൂബർ വയർലെസ് ചോർത്തിയ കേസിൽ: പി.വി. അൻവർ

ഒറ്റനോട്ടത്തിൽ തന്നെ പൊളിയുന്നതാണ് വിജിലൻസിന്റെ വെള്ളപൂശിയ റിപ്പോർട്ട് എന്നും പി.വി. അൻവർ
പി.വി. അൻവർ
പി.വി. അൻവർ
Published on

കൊച്ചി: എം.ആർ. അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയത് യൂട്യൂബർ വയർലെസ് ചോർത്തിയ കേസുമായി ബന്ധപ്പെട്ടാണെന്നാണ് പി.വി. അൻവർ. എന്നാൽ തന്നെ അജിത് കുമാർ ചതിക്കുകയായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. എന്തു വഴിവിട്ട സഹായമാണ് ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണമെന്നും പി.വി. അൻവർ പറഞ്ഞു.

എം.ആർ. അജിത് കുമാർ നെട്ടോറിയൽസ് ക്രിമിനൽ എന്നതിൽ ഉറച്ചുനിൽക്കുന്നു. സർക്കാർ ഇപ്പോഴും എന്തിനാണ് അജിത് കുമാറിനെ താങ്ങി നിൽക്കുന്നതെന്നും പി.വി. അൻവർ ചോദിച്ചു. ഒറ്റനോട്ടത്തിൽ തന്നെ പൊളിയുന്നതാണ് വിജിലൻസിന്റെ വെള്ളപൂശിയ റിപ്പോർട്ട്. അജിത് കുമാർ ആർഎസ്എസിനും കേന്ദ്രസർക്കാറിനും വേണ്ടി ജോലി ചെയ്യുന്നയാളാണെന്നും പി.വി. അൻവർ പറഞ്ഞു.

പി.വി. അൻവർ
"മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു, അന്‍വറുമായി അനുനയ ചർച്ച നടത്തി"; എം.ആർ. അജിത് കുമാറിൻ്റെ മൊഴി പുറത്ത്

പി.വി. അന്‍വറുമായി അനുനയ ചർച്ചനടത്തിരുന്നു എന്ന അജിത് കുമാർ വിജിലൻസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അൻവറിൻ്റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com