'പുതിയ തള്ളുമായി സാബു ഇറങ്ങിയിട്ടുണ്ട്'; ട്വന്റി 20 സ്ഥാനാര്‍ഥിയാക്കാന്‍ സമീപിച്ചെന്ന ആരോപണത്തിൽ മറുപടിയുമായി പി.വി. ശ്രീനിജിന്‍

മന്ത്രി പി. രാജീവ് അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെയും സാബു രംഗത്തെത്തിയിരുന്നു
'പുതിയ തള്ളുമായി സാബു ഇറങ്ങിയിട്ടുണ്ട്'; ട്വന്റി 20 സ്ഥാനാര്‍ഥിയാക്കാന്‍ സമീപിച്ചെന്ന ആരോപണത്തിൽ മറുപടിയുമായി പി.വി. ശ്രീനിജിന്‍
Published on

തെരഞ്ഞെടുപ്പടുത്തതോടെ ട്വന്റി 20 ചീഫ് കോ ഓഡിനേറ്റര്‍ സാബു ജേക്കബും സിപിഐഎം എംഎല്‍എ പി.വി. ശ്രീനിജിനും വാക്‌പോരില്‍. 2021ല്‍ ട്വന്റി 20യുടെ സ്ഥാനാര്‍ഥിയാകാന്‍ ശ്രീനിജിന്‍ സമീപിച്ചെന്ന ആരോപണവുമായി സാബു ജേക്കബ് രംഗത്തെത്തി. എന്നാല്‍ പുതിയ തള്ളുമായി ഇറങ്ങിയിട്ടുണ്ടെന്നാണ് പി.വി. ശ്രീനിജിന്റെ മറുപടി.

'ട്വന്റി 20 സ്ഥാനാര്‍ഥിയാക്കാന്‍ ഞാന്‍ സാബുവിനെ കണ്ടെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും ആരോപിക്കാത്ത പുതിയ ട്വന്റി 20 തള്ളുമായി സാബു ഇറങ്ങിയിട്ടുണ്ടല്ലോ... കൊള്ളാം,' എന്ന് പി.വി. ശ്രീനിജിന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

'പുതിയ തള്ളുമായി സാബു ഇറങ്ങിയിട്ടുണ്ട്'; ട്വന്റി 20 സ്ഥാനാര്‍ഥിയാക്കാന്‍ സമീപിച്ചെന്ന ആരോപണത്തിൽ മറുപടിയുമായി പി.വി. ശ്രീനിജിന്‍
സഭയില്‍ സപീക്കറുടെ കാഴ്ച മറച്ച് ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; എന്ത് ഗ്രൗണ്ടിലാണ് സഭ തടസപ്പെടുത്തുന്നതെന്ന് എ.എന്‍. ഷംസീര്‍

2018ല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ വന്ന താന്‍ 2021ല്‍ ഇയാളുടെ അടുത്ത് സ്ഥാനാര്‍ഥിയാകാന്‍ പോയത്രേ... 'നാസ' കണ്ടുപിടിത്തമാണല്ലോ. പക്ഷെ ഒത്തില്ല എന്നും ശ്രീനിജിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി പി. രാജീവ് അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം ട്വന്റി 20 പ്രസിഡന്റും കിറ്റെക്‌സ് ഉടമയുമായ സാബു എം. ജേക്കബ് രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോലഞ്ചേരിയില്‍ സംഘടിപ്പിച്ച ട്വന്റി 20 സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പുതിയ ആരോപണങ്ങള്‍.

കുന്നത്തുനാട്ടില്‍ ട്വന്റി 20യുടെ സ്ഥാനാര്‍ഥിയാക്കാന്‍ പിവി ശ്രീനിജിന്‍ എംഎല്‍എ തന്നെ സമീപിച്ചു. ശ്രീനിജിന്റെ കൈയ്യിലിരിപ്പ് അറിയാവുന്നതുകൊണ്ട് സന്തോഷത്തോടെ തന്നെ ആവശ്യം നിരാകരിച്ചു. ശ്രീനിജിനോട് തന്നോട് ഭയങ്കര സ്‌നേഹം ആണെന്നും അങ്ങനെയാണ് ഒരു ദിവസം അദ്ദേഹം സ്ഥാനാര്‍ഥിയാകാന്‍ വേണ്ടി കാണാന്‍ വന്നതെന്നും സാബു എം ജേക്കബ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞു.

മന്ത്രി പി. രാജീവും സിപിഐഎം നേതാവ് ടി.എന്‍. മോഹനനും അടക്കം പല നേതാക്കളും തലയില്‍ മുണ്ടും ഇട്ടുകൊണ്ട് പണം വാങ്ങി പോയിട്ടുണ്ടെന്നും അതിനൊന്നും രസീതു പോലും നല്‍കിയിട്ടില്ലെന്നും സാബു ജേക്കബ് ആരോപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിക്കെതിരെയാണ് ട്വന്റി 20 മത്സരിക്കുന്നത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 60 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും കൊച്ചി കോര്‍പ്പറേഷനുകളിലും മത്സരിക്കാനാണ് ട്വന്റി 20 നീക്കമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com