സഭയില്‍ സപീക്കറുടെ കാഴ്ച മറച്ച് ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; എന്ത് ഗ്രൗണ്ടിലാണ് സഭ തടസപ്പെടുത്തുന്നതെന്ന് എ.എന്‍. ഷംസീര്‍

എന്തുകൊണ്ടാണ് അടിയന്തര പ്രമേയം നല്‍കാതിരുന്നതെന്നും സ്പീക്കര്‍ പ്രതിപക്ഷ എംഎല്‍എമാരോട് ചോദിച്ചു.
സഭയില്‍ സപീക്കറുടെ കാഴ്ച മറച്ച് ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; എന്ത് ഗ്രൗണ്ടിലാണ് സഭ തടസപ്പെടുത്തുന്നതെന്ന് എ.എന്‍. ഷംസീര്‍
Published on

തിരുവനന്തപുരം: നിയമസഭയില്‍ സഭ പുനരാരംഭിച്ചപ്പോഴും പ്രതിഷേധം. ശ്രദ്ധ ക്ഷണിക്കലില്‍ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിക്കുന്നു. പ്രതിപക്ഷം പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സഭാ നടപടികള്‍ വേഗത്തിലാക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി.

അതേസമയം എന്തിനാണ് സഭ തടസപ്പെടുത്തുന്നതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ചോദിച്ചു. പ്രതിഷേധിക്കുന്നതിന്റെ ഗ്രൗണ്ട് എന്താണ്? പ്രശ്‌നം ഉണ്ടെങ്കില്‍ എഴുതി തരണമെന്നും എന്തുകൊണ്ടാണ് അടിയന്തര പ്രമേയം നല്‍കാതിരുന്നതെന്നും സ്പീക്കര്‍ പ്രതിപക്ഷ എംഎല്‍എമാരോട് ചോദിച്ചു.

സഭയില്‍ സപീക്കറുടെ കാഴ്ച മറച്ച് ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; എന്ത് ഗ്രൗണ്ടിലാണ് സഭ തടസപ്പെടുത്തുന്നതെന്ന് എ.എന്‍. ഷംസീര്‍
''അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'', സ്വര്‍ണപ്പാളിയില്‍ പ്രക്ഷുബ്ധമായി സഭ; ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം

കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്ത സഭയാണ് ഇത്. അത് ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ ഒന്നായിരുന്നു. ഏത് വിഷയത്തെയും അഭിമുഖീകരിക്കാന്‍ ധൈര്യമുള്ള സര്‍ക്കാര്‍ ആണിതെന്നും ശ്രദ്ധ ക്ഷണിക്കലിനിടെ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ഏത് വിഷയവും ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാരിന്റെ ആത്മവിശ്വാസവും ജനാധിപത്യ ബോധവുമാണ് തെളിയിക്കുന്നത്. ചര്‍ച്ച അഭിമുഖീകരിക്കാന്‍ കഴിയാത്തവരാണ് പ്രതിപക്ഷം. ചര്‍ച്ച അഭിമുഖീകരിക്കാതെ പ്രതിപക്ഷം ഒളിച്ചോടുകയാണ്. നോട്ടീസ് പോലും നല്‍കാതെ സഭ തടസ്സപ്പെടത്തുന്നതും ചരിത്രത്തില്‍ അത്യപൂര്‍വമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

നോട്ടീസ് കൊടുത്താല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എടുത്താലോ എന്ന ഭയമാണ് പ്രതിപക്ഷത്തിന്. സബ്മിഷന്‍ ആയിട്ടു പോലും അവതരിപ്പിക്കാന്‍ ശ്രമം നടത്തിയില്ല. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇത്. പ്രതിപക്ഷം ജനങ്ങള്‍ക്ക് മുന്നില്‍ നഗ്നരാക്കപ്പെട്ടിരിക്കുന്നു. വസ്തുത പുറത്തുവരാനല്ല. പുകമറ നിലനിര്‍ത്താനാണ് ശ്രമം. തെറ്റ് ചെയ്തവരെ തുറുങ്കിലടച്ചതിന്റെ ട്രാക്ക് റെക്കോര്‍ഡ് ആണ് പിണറായി വിജയന്‍ സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com