ഈ പ്രായത്തില്‍ ദീര്‍ഘയാത്ര പ്രയാസം, ഡല്‍ഹിക്ക് പോകാത്തത് നീരസം കൊണ്ടല്ല: ആർ. ശ്രീലേഖ

പാർട്ടി വിമാനയാത്രയെ പറ്റി പറഞ്ഞെങ്കിലും ഒഴിവാക്കിയത് പൈസ അനാവശ്യമായി മുടക്കാതിരിക്കാനെന്നും ശ്രീലേഖയുടെ വിശദീകരണം...
ആർ. ശ്രീലേഖ
ആർ. ശ്രീലേഖSource: FB
Published on
Updated on

തിരുവനന്തപുരം: ബിജെപി കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ നിന്ന് വിട്ടുനിന്നതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഡൽഹിക്ക് പോകാതിരുന്നത് നീരസം കൊണ്ടല്ലെന്നും ഈ പ്രായത്തിൽ ദീർഘമായ യാത്ര നടത്താൻ പ്രയാസമെന്നും ആർ. ശ്രീലേഖ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചു. പാർട്ടി വിമാനയാത്രയെ പറ്റി പറഞ്ഞെങ്കിലും ഒഴിവാക്കിയത് പൈസ അനാവശ്യമായി മുടക്കാതിരിക്കാനെന്നും ശ്രീലേഖയുടെ വിശദീകരണം. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ചെലവ് വഹിക്കാൻ കഴിവില്ലെന്നും ശ്രീലേഖ ആവർത്തിച്ചു.

അതേസമയം ട്രെയിൻ യാത്രയിൽ ശ്രീലേഖ ഇല്ലാത്തത് വിവാദമാക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ആണ് യാത്രയിൽ പങ്കെടുക്കാത്തത് എന്നും സുരേഷ് പ്രതികരിച്ചു.

ആർ. ശ്രീലേഖ
തനി വഴിയേ... മോദിയുടെ വിരുന്നിന് മേയറും കൗണ്‍സിലര്‍മാരും ട്രെയിനില്‍ ഡല്‍ഹിക്ക്, ആര്‍. ശ്രീലേഖ ഇല്ല

യാത്രയിലുടനീളം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കൗൺസിലർമാർക്ക് ബിജെപി സ്വീകരണം ഒരുക്കുന്നുണ്ട്. ബിജെപി മുതിർന്ന കൗൺസിലർ എം.ആർ. ഗോപൻ, ബിജെപിക്ക് പിന്തുണ നൽകിയ പാറ്റൂർ രാധാകൃഷ്ണനും ബിജെപി കൗൺസിലർമാരുടെ രാജ്യപര്യടനത്തിനുള്ള സംഘത്തിൽ ഇല്ല. കൗൺസിലർമാർക്ക് വിരുന്ന് ഒരുക്കുന്ന ദിവസം പ്രധാനമന്ത്രി ഡൽഹയിൽ എത്തിയേക്കുമെന്നാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com