അനുനയനീക്കം ഫലംകണ്ടു; ആർ. ശ്രീലേഖ രാജി പിൻവലിച്ചു

നേതൃത്വം അനുനയിപ്പിച്ചതോടെയാണ് രാജി പിൻവലിച്ചത്.
R. Sreelekha withdrew the plea
ആർ. ശ്രീലേഖ രാജി പിൻവലിച്ചുSource: Files
Published on: 
Updated on: 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ.ശ്രീലേഖ രാജി പിൻവലിച്ചു. ബിജെപി നേതൃത്വം അനുനയിപ്പിച്ചതോടെയാണ് ശ്രീലേഖ രാജി പിൻവലിച്ചത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് അധ്യക്ഷൻ അറിയിച്ചതായാണ് വിവരം.

രാജി തീരുമാനം മാറ്റിയതോടെ വാട്സ്ആപ്പിൽ പങ്കുവച്ച രാജി സന്ദേശവും ശ്രീലേഖ നീക്കം ചെയ്തിട്ടുണ്ട്. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ ഇടപെടലിനെ തുടർന്നാണ് ശ്രീലേഖ അനുനയപാതയിലെത്തിയതെന്നാണ് വിവരം.

R. Sreelekha withdrew the plea
മദ്യപാനത്തിനിടെ തർക്കം; ചവറയിൽ യുവാവിനെ കുത്തിക്കൊന്നു

ആർ. ശ്രീലേഖ രാജിവച്ചെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. രാജി വ്യക്തിപരമെന്നായിരുന്നു ഇന്നലെ അവർ വ്യക്തമാക്കിയത്. സെപ്റ്റംബർ 30ന് മേയറിന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വയ്ക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് ആർ. ശ്രീലേഖ കൗൺസിലർ അറിയിപ്പ് എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ അറിയിച്ചിരുന്നു.

R. Sreelekha withdrew the plea
"കരിങ്കൊടി കാട്ടുന്നത് പ്രതിഷേധമായി കാണുന്നില്ല"; യുവ മോർച്ച സമരത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി
News Malayalam 24x7
newsmalayalam.com