"ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ കണ്ടതാണ്"; വി.കെ. ശ്രീകണ്ഠനുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പരിചയമുള്ള സിപിഐഎം, ബിജെപി നേതാക്കളെ കണ്ടാലും സംസാരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ...
"ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ കണ്ടതാണ്"; വി.കെ. ശ്രീകണ്ഠനുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Source: Files
Published on
Updated on

പത്തനംതിട്ട: വി.കെ. ശ്രീകണ്ഠൻ എംപിയുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കൂടിക്കാഴ്ച അവിചാരിതമെന്നും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ കണ്ടതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. എന്റെ ജേഷ്ഠ സഹോദരനു തുല്യമാണ് വി.കെ. ശ്രീകണ്ഠൻ. കാണുമ്പോൾ മാറിനടക്കേണ്ടതില്ലല്ലോ. കോൺഗ്രസ് എടുത്ത നടപടിയെ പൂർണമായും മാനിച്ച് അതിനനുസരിച്ച് നടക്കുന്ന ആളാണ് താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പരിചയമുള്ള സിപിഐഎം, ബിജെപി നേതാക്കളെ കണ്ടാലും താൻ സംസാരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

"ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ കണ്ടതാണ്"; വി.കെ. ശ്രീകണ്ഠനുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
പുതുയുഗ യാത്രയ്ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ-വി.കെ. ശ്രീകണ്ഠൻ കൂടിക്കാഴ്ച; വേദിയായത് അടൂരിലെ സ്വകാര്യ ഹോട്ടൽ

കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും വി.കെ. ശ്രീകണ്ഠൻ എംപിയും അടൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കുന്നവരിൽ പ്രധാന നേതാവാണ് വി.കെ. ശ്രീകണ്ഠൻ. ഈ യാത്രയ്ക്കിടെയാണ് വി.കെ. ശ്രീകണ്ഠൻ രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.

News Malayalam 24x7
newsmalayalam.com